ന്യൂഡൽഹി : പനിയും വരണ്ട ചുമയും ശ്വാസം കിട്ടാനുള്ള ബുദ്ധിമുട്ടുമാണ് പ്രധാന കൊറോണ ലക്ഷണങ്ങളായി കരുതപ്പെടുന്നത്. എന്നാൽ ഇപ്പോൾ ഈ ലക്ഷണങ്ങളൊന്നുമില്ലാത്ത കൊറോണ രോഗികളേയും കണ്ടെത്തുന്നുണ്ട്. ഇതിനെ തുടർന്ന് പുതിയ രണ്ട് ലക്ഷണങ്ങൾ കൂടി കൊറോണ പരിശോധനയുടെ മാനദണ്ഡമാക്കണമെന്നുള്ള ചർച്ച സജീവമാണ്.
വസ്തുക്കളുടെ മണവും ആഹാരസാധനങ്ങളുടെ രുചിയും പെട്ടെന്ന് തിരിച്ചറിയാൻ കഴിയാതെ വരുന്ന അവസ്ഥ കൊറോണയുടെ പ്രധാന ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു ഈ അവസ്ഥ ഉണ്ടായാൽ കൊറോണ പരിശോധന നടത്തണമെന്ന നിർദ്ദേശം വേണ്ടതുണ്ടോ എന്നാണ് പ്രത്യേക സമിതി ആലോചിക്കുന്നത്.
ഫ്ലൂ , ഇൻഫ്ലുവൻസ തുടങ്ങിയ രോഗങ്ങൾ കാരണവും ഈ ലക്ഷണങ്ങൾ ഉണ്ടാകുമെന്നിരിക്കെ കൊറോണ പരിശോധന നടത്തേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
എന്നാൽ ഇത്തരം ലക്ഷണങ്ങൾ കൃത്യമായി നിരീക്ഷിച്ച് നേരത്തെ തന്നെ രോഗമുണ്ടെങ്കിൽ കണ്ടെത്തിയാൽ രോഗി ഗുരുതരമാകാതെ നോക്കാമെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.കൊറോണ ലക്ഷണങ്ങളില്ലാത്തവർക്കും കൊറോണ സ്ഥിരീകരിക്കുന്നതു കൊണ്ടാണ് ഈ വിഷയം പ്രത്യേക സമിതി ഗൗരവമായി എടുക്കുന്നത്.
Post Your Comments