
തൃശൂര്‍: ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക ഇരട്ടിച്ചിരിക്കുകയാണ്. വ്യാഴാഴ്ച ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 25 പേരില്‍ 14 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഈ 14 പേരുടെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യ വകുപ്പിന് തയ്യാറാക്കാനായിട്ടില്ല.
തൃശൂരിൽ ഗുരുതരമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ മന്ത്രി എ.സി.മൊയ്തീന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. നിയന്ത്രണങ്ങള്‍ സംബന്ധിച്ചും മറ്റു നടപടികളെ കുറിച്ചും യോഗത്തില്‍ തീരുമാനമാകും.
നിലവില്‍ ജില്ലയിലൊട്ടാകെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ അറിയിച്ചു. മൂന്ന് മണിക്കുള്ള യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കോർപ്പറേഷനിലെ നാല് ശുചീകരണ തൊഴിലാളികൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കുരിയച്ചിറയിലെ വെയർഹൗസ് ഹെഡ്‌ലോഡിങ് തൊഴിലാളികൾക്കും ഒരു ആംബുലൻസ് ഡ്രെെവറിനും തൃശൂരിൽ സമ്പർക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 202 ആയി. തൽക്കാലത്തേക്കെങ്കിലും ജില്ല സമ്പൂർണമായി അടച്ചിടണമെന്നാണ് തൃശൂർ എംപി ടി.എൻ.പ്രതാപൻ പറയുന്നത്.
Post Your Comments