Latest NewsNewsInternational

കൊറോണ വൈറസ് വ്യാപിക്കുന്നു ; നീര്‍നായ്ക്കളെ കൊന്നൊടുക്കാന്‍ ഉത്തരവിട്ട് നെതർലാൻഡ്സ് സര്‍ക്കാര്‍

ആംസ്റ്റര്‍ഡാം: നീര്‍നായയിൽ നിന്നും കോവിഡ് പടര്‍ന്നുപിടിക്കുന്നത് നെതര്‍ലന്‍ഡ്‌സില്‍ ആശങ്ക സൃഷിടിച്ചിരിക്കുകയാണ്. രോമത്തിനു വേണ്ടി വളര്‍ത്തുന്ന ഒരിനം നീര്‍നായയിൽ നിന്നാണ് കോവിഡ് പടർന്ന് പിടിക്കുന്നത്. ഇവയെ വളര്‍ത്തുന്ന ഫാമിലെ രണ്ടു ജീവനക്കാര്‍ക്കു നീര്‍നായ്ക്കളില്‍നിന്നു രോഗം പകര്‍ന്നുവെന്ന റിപ്പോര്‍ട്ടാണ് അധികൃതരെ ആശങ്കപ്പെടുത്തുന്നത്.

ചൈനയിലെ വുഹാനില്‍നിന്ന് കൊറോണ പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ലോകത്ത് ആദ്യമായാണ് മൃഗങ്ങളില്‍നിന്നു രോഗം പകര്‍ന്നുവെന്നതിനു വ്യക്തമായ തെളിവ് ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ ആയിരക്കണക്കിനു നീര്‍നായ്ക്കളെ കൊന്നൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിപ്പിച്ചാണ് ഇവയെ കൊല്ലുന്നത്. ആഴ്ചകള്‍ക്കു മുമ്പു ജനിച്ച നീര്‍നായ്ക്കളെ ഉള്‍പ്പെടെയാണ് കൊന്നൊടുക്കുന്നത്. കര്‍ഷകര്‍ക്കു നഷ്ടപരിഹാരം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

നീര്‍നായ്ക്കള്‍ കൊറോണ വൈറസിന്റെ സംഭരണകേന്ദ്രമാകുമെന്നും കൂടുതല്‍ മനുഷ്യരിലേക്കു രോഗം പടരുമെന്നുമാണു സര്‍ക്കാരിന്റെ ആശങ്ക. ഏപ്രിലാണ് നെതര്‍ലന്‍ഡ്‌സില്‍ നീര്‍നായകള്‍ക്കു കോവിഡ് പകര്‍ന്നതായി റിപ്പോര്‍ട്ട് വന്നത്. നീര്‍നായ്ക്കള്‍ സാധാരണയില്‍ കവിഞ്ഞു ചത്തു തുടങ്ങിയതോടെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. ചിലതിനു മൂക്കൊലിപ്പും ശ്വാസതടസവും ഉണ്ടായിരുന്നു. ഫാമിലെ കോവിഡ് ബാധിതനായ ജീവനക്കാരനില്‍ നിന്നാണ് നീര്‍നായ്ക്കള്‍ക്കു രോഗം പകര്‍ന്നതെന്നാണു കരുതുന്നത്. രാജ്യത്തെ 130 ഫാമുകളില്‍ 12 ഇടത്ത് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button