സിഡ്നി: ഓസ്ട്രേലിയയില്‍ ഇപ്പോള്‍ താരമായി മാറിയിരിക്കുകയാണ് ഒരു മലയാളി നഴ്സ്. മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ആദം ഗില്‍ക്രിസ്റ്റ് അഭിനന്ദനമറിയിച്ചതോടെയാണ് കോട്ടയം സ്വദേശിയായ ഷാരോണ്‍ വര്‍ഗീസ് എന്ന മലയാളി നഴ്സ് ലോകം മുഴുവന്‍ പ്രശസ്തയായിരിക്കുന്നത്. ഓസ്ട്രേലിയയില്‍ കോവിഡിനെതിരെയുള്ള മുന്‍നിര പോരാളിയായ ഷാരോണ്‍ വൂളന്‍ഗോംഗിലെ വൃദ്ധര്‍ക്കായുള്ള തന്റെ കെയര്‍ ഹോമിലെ ധീരമായ പ്രവര്‍ത്തിയെ അഭിനന്ദിച്ചു കൊണ്ടാണ് ഗില്ലി രംഗത്ത് എത്തിയത്.
ഞാന്‍ ഷാരോണ്‍ വര്‍ഗീസെന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ ആത്മാര്‍ത്ഥമായ സേവനത്തെ പറ്റി അറിഞ്ഞു. രാജ്യം മുഴുവന്‍ കോവിഡ് പ്രതിസന്ധി നേരിടുന്ന, ഈ സമയത്ത് നിങ്ങള്‍ക്ക് വൃദ്ധര്‍ക്കായുള്ള കെയര്‍ഹോമുകളില്‍, അവരെ പരിചരിക്കാനായി സമയം കണ്ടെത്തി. ഈ അവസരത്തില്‍ ഓസ്ട്രേലിയന്‍ ജനതയ്ക്ക് വേണ്ടി ഞാന്‍ നിങ്ങളോട് നന്ദി പറയുന്നു. ഷാരോണിന് അഭിനന്ദനങ്ങള്‍ എന്നാണ് ഗില്ലി വീഡിയോയിലൂടെ അറിയിച്ചിരിക്കുന്നത്. ഓസ്ട്രേലയിന്‍ ട്രേഡ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് കമ്മീഷന്‍ ഈ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.
നിങ്ങള്‍ ഒരു കാര്യം അറിയണം, ഓസ്ട്രേലിയന്‍ സമൂഹം മുഴുവന്‍, മൊത്തം ഇന്ത്യക്കാരും, അതിലുപരി നിങ്ങളുടെ കുടുംബാംഗങ്ങളും ഈ ശ്രമങ്ങളില്‍ അഭിമാനിക്കുന്നുണ്ടാവുമെന്നും കോവിഡ് മഹാമാരിയുടെ സമയത്ത് ഓസ്ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സേവനത്തെയും, അവരുടെ സംഭാവനകളെയും ഗില്‍ക്രിസ്റ്റ് പ്രത്യേകം എടുത്ത് പറഞ്ഞ് വീഡിയോയില്‍ അഭിനന്ദിക്കുന്നുണ്ട്. യുഎന്‍എയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 20 ലക്ഷം നഴ്സുമാരില്‍ 15 ലക്ഷം പേരും കേരളത്തില്‍ നിന്നുള്ളവരാണ്. ഇതേ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള നഴ്സുമാരുടെ രക്തത്തിലുള്ളതാണ് സേവന പാരമ്പര്യമെന്ന് യുഎന്‍എ ജനറല്‍ സെക്രട്ടറി സുജനപാര്‍ അച്യുതാനന്ദന്‍ പറഞ്ഞിരുന്നു.
Post Your Comments