തൃശൂര്‍: തൃശൂരില്‍ അപകടകരമായ സാഹചര്യമില്ലെന്ന് മന്ത്രി എ.സി. മൊയ്തീന്. അവലോകന യോഗത്തിനുശേഷം സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തൃശൂരില്‍ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ല. കണ്ടെയ്ന്മെന്റ് സോണുകളുടെ ആവശ്യകതയില്ല എന്നാണ് വിലയിരുത്തൽ. നിലവില്‍ അപകടകരമായ സാഹചര്യം ഇല്ല. അതിനാല്‍ സമ്പൂർണ ലോക്ക് ഡൗൺ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാഴാഴ്ച മാത്രം ജില്ലയില്‍ 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടുതൽ പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ ആരോഗ്യപ്രവര്‍ത്തകരും ഉണ്ടായിരുന്നു.
Post Your Comments