കഷ്ട്ടപ്പെട്ട് പഠിച്ച് പിഎസ്‌സി പരീക്ഷ പാസ്സ് ആയി ഫിസിക്കലും കഴിഞ്ഞിരിക്കുന്നവരെ ചതിക്കുകയാണ് യുവജനവിരുദ്ധ ഇടത് സർക്കാരെന്ന് വ്യക്തമാക്കി യുവമോർച്ച സ്റ്റേറ്റ് ജനറൽ സെക്രട്ടറി കെ. ഗണേഷ്. കൊറോണ കാലത്ത് സർക്കാരിന്റെ ക്രൂരമായ സമീപനം കാരണം നമ്മുടെ കുറേ യുവജനങ്ങൾക്ക് നഷ്ടപ്പെടാൻ പോകുന്നത് അവരുടെ സ്വപ്‌നങ്ങളും ലക്ഷ്യവും ജീവിതവും ആണ്. പിഎസ്‌സി പരീക്ഷ പാസ് ആയി ഫിസിക്കലും കഴിഞ്ഞിരിക്കുന്നവരെ ചതിക്കുകയാണ് യുവജനവിരുദ്ധ ഇടത് സർക്കാർ. ആകെ ഒരു വർഷം ഉള്ള സി.പി.ഒ റാങ്ക് ലിസ്റ്റ് കുട്ടി കമ്മികൾ നടത്തിയ അട്ടിമറിയോടെ നാടിനെ ഞെട്ടിച്ചു. കേരളത്തിലെ യുവാക്കളുടെ പ്രതീക്ഷയും ജനങ്ങളുടെ വിശ്വാസവുമായി പിഎസ്‌സി പരീക്ഷയിൽ പോലും ക്രമക്കേട് നടത്തി പാർട്ടി ഗുണ്ടകളെ പൊലീസ് ലിസ്റ്റിൽ എത്തിക്കാൻ സി.പി.എമ്മിനായി. കള്ളം നാടറിഞ്ഞതോടെ ലിസ്റ്റ് നാല് മാസം നീണ്ടു.പി ന്നെ ആകെ ലിസ്റ്റിന്റെ കാലാവധി കിട്ടിയത് വെറും 8 മാസം അതിൽ 2 മാസം ഇപ്പോൾ കൊറോണയും കൊണ്ടുപോയി. ഇനി ലിസ്റ്റ് തീരാൻ ബാക്കി ഉള്ളത് വെറും 25 ദിവസമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ലിസ്റ്റിൽ പെട്ട ഭൂരിഭാഗം പേരും ജീവിതത്തെ ഒരുപാട് സ്വപ്‍നങ്ങൾ കണ്ടു തന്റെ കുടുംബം നോക്കാൻ ചെറിയ ജോലിക്കു പോകുന്നതിനൊപ്പം രാത്രിയും പകലും കുത്തിയിരുന്ന് പഠിച്ചു ലിസ്റ്റിൽ ഉൾപ്പെട്ടവർ ആണ്. ഇവരുടെ പ്രശ്നങ്ങൾ കേൾക്കാൻ പോലും ഇവിടെത്തെ സർക്കാർ തയ്യാറല്ല എന്നതാണ് വാസ്തവം. ഈ മാസത്തോടെ ലിസ്റ്റ്ന്റെ കാലാവധി തീരാൻ പോകുന്ന അവസ്ഥയിൽ 90% പേർക്കും ജോലി കിട്ടാതെ പുറത്താവുന്ന അവസ്ഥയാണ്. പതിനായിരത്തിലേറെ വരുന്ന ഉദ്യോഗാർഥികളുടെ ആശങ്ക മാറ്റേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തം ആണ്. കാരണം അവരുടെ ഭാഗം ആണ് ശരി. ആരുടേയെങ്കിലും തെറ്റ് കൊണ്ടാണോ ആദ്യ 4 മാസം അവർക്ക് നഷ്ടമായത്? കൊറോണ കാരണമുള്ള 2 മാസം ക്ഷമിക്കാം. എന്നാൽ ആദ്യം നഷ്ടമായ 4 മാസം തിരിച്ചു കൊടുക്കണം. കെ.എ.പി ബറ്റാലിയനുകളിൽ ഒഴിവുകൾ വന്നിട്ടും പിഎസ്‌സിയിലേക്ക് റിപ്പോർട്ട് ചെയ്യാതെ ഉദ്യോഗാർഥിളോട് കാണിക്കുന്നത് ക്രൂരതയല്ലേ? ഈ അനീതിക്കെതിരെ യുവമോർച്ച രംഗത്ത് വരുകയാണ്. ഇതു അവരുടെ മാത്രം പ്രശ്നം ആയി കാണാൻ ഞങ്ങൾക്ക് കഴിയില്ലെന്നും ഗണേഷ് കൂട്ടിച്ചേർക്കുന്നു.
Post Your Comments