Latest NewsNewsMobile PhoneTechnology

റെഡ്മി 9 അവതരിപ്പിച്ച് ഷവോമി : സവിശേഷതകൾ അറിയാം

പുതിയ റെഡ്മി 9 സ്മാർട്ഫോൺ അവതരിപ്പിച്ച് ഷവോമി. റെഡ്മി കെ30 പരമ്പരയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള രൂപകല്‍പനയാണ് ഫോണിന് നൽകിയിരിക്കുന്നത്. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേ, ഗൊറില്ല ഗ്ലാസ് 3, മീഡിയാ ടെക് ഹീലിയോ ജി80 പ്രൊസസര്‍, പിന്നിൽ 13 മെഗാപികിസൽ, എട്ട് മെഗാപിക്സല്‍ വൈഡ് ആംഗിള്‍ , അഞ്ച് മെഗാപിക്സല്‍ മാക്രോ , രണ്ട് എംപി ഡെപ്ത് എന്നിവ ഉള്‍പ്പെടുന്ന ക്വാഡ് റിയര്‍ ക്യാമറ സംവിധാനം, എട്ട് എംപി സെല്‍ഫി ക്യാമറ. 5020 എംഎഎച്ച് ബാറ്ററി, യുഎസ്ബി സി പോര്‍ട്ട്, 18 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യം എന്നിവയാണ് പ്രധാന പ്രധാന പ്രത്യേകതകൾ. 10 വാട്ട് ചാര്‍ജര്‍ ആണ് ഫോണിനൊപ്പം ലഭിക്കുക.

Also read : വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിനു സമാനമായി, പുതിയ ഫീച്ചർ അവതരിപ്പിച്ച് ട്വിറ്റര്‍

രണ്ട് വേരിയറ്റുകളിലായി നിലവില്‍ സ്പെയിനില്‍ മാത്രമേ ഫോണ്‍ ലഭിക്കുകയുള്ളു. വരും മാസങ്ങളില്‍ തന്നെ ഇന്ത്യയിലും റെഡ്മി 9 ല്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാര്‍ബണ്‍ ഗ്രേ, സണ്‍സെറ്റ് പര്‍പ്പിള്‍, ഓഷ്യന്‍ ഗ്രീന്‍ എന്നീ നിറങ്ങളിലെത്തുന്ന ഫോണിന്റെ മൂന്ന് ജിബി റാം + 32 ജിബി സ്റ്റോറേജ് മോഡലിനു 148 യൂറോ (12,708 രൂപ), നാല് ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 179 യൂറോ (15,370) എന്നിങ്ങനെയാണ് വില. ഇന്ത്യയിലെത്തുമ്പോള്‍ വില കൂടാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button