സിനിമാ ലോകത്തെ പുതിയ വിവാദത്തില്‍ മാലാപാര്‍വതിയ്ക്ക് പരിപൂര്‍ണ പിന്തുണയുമായി എഴുത്തുകാരി ശാരദകുട്ടി. മകന്‍ ചെയ്ത കുറ്റത്തില്‍ അമ്മയ്ക്ക് പങ്കില്ല. ഇക്കാര്യത്തില്‍ അവരെ ആരു ക്രൂശിക്കരുത്. ഇവിടെ അമ്മ പരസ്യമായും പെണ്‍കുട്ടിയോട് നേരിട്ടും ദുഃഖം രേഖപ്പെടുത്തി. നിയമത്തിന്റെ വഴിക്ക് നീങ്ങാന്‍ ആവശ്യപ്പെട്ടു. പിന്തുണ കൊടുക്കുകയും ചെയ്തു. മകനെ അവര്‍ ന്യായീകരിച്ചിട്ടില്ലെന്നും ശാരദക്കുട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
read also : ചാറ്റ് ചെയ്തത് പരസ്പരസമ്മതത്തോടെ : എല്ലാം മകന്‍ തന്നോട് പറഞ്ഞു : വീണ്ടും പ്രതികരണവുമായി മാലാ പാര്‍വതി
ശാരദക്കുട്ടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
മകന്‍ ചെയ്ത തെറ്റിന് അമ്മയെ ക്രൂശിക്കരുത്. ഭര്‍ത്താവ് കാണിക്കുന്ന വൃത്തികേടുകള്‍ക്ക് ഭാര്യ വന്ന് മാധ്യമങ്ങളില്‍ ന്യായം പറയുന്നത് കണ്ടിട്ടുണ്ട്. അപമാനഭാരത്തോടെ അയാളെ വെള്ളപൂശാന്‍ അവര്‍ നിര്‍ബ്ബന്ധിതയാകാറുണ്ട്. .
ഇവിടെ അമ്മ പരസ്യമായും പെണ്‍കുട്ടിയോടു നേരിട്ടും ദുഃഖം രേഖപ്പെടുത്തി. നിയമത്തിന്റെ വഴിക്കു നീങ്ങാന്‍ ആവശ്യപ്പെട്ടു. പിന്തുണ കൊടുത്തു. മകനെ ന്യായീകരിച്ച് ഒരു വാക്കു പറഞ്ഞില്ല. അമ്മയല്ല ഇവിടെ മാപ്പു പറയേണ്ടത്. മകന്‍ മുതിര്‍ന്ന പുരുഷനാണ്. അയാള്‍ ചെയ്തത് തെറ്റാണ്. അതിനെ നിയമപരമായിത്തന്നെ നേരിടണം. അതിന് പകരം, അമ്മയായാലും ഭാര്യയായാലും അവരുടെ പേര് അനാവശ്യമായി പൊതുവേദികളില്‍ വലിച്ചിഴക്കേണ്ട ആവശ്യമില്ല.
ആണുങ്ങളെ മുഴുവന്‍ നല്ലനടപ്പു പരിശീലിപ്പിക്കേണ്ടത് വീട്ടിലിരിക്കുന്ന പെണ്ണുങ്ങളല്ല. രഹസ്യമായി അവര്‍ കാണിക്കുന്ന വൃത്തികേടുകള്‍ അമ്മയോ വീട്ടിലുള്ള മറ്റു പെണ്ണുങ്ങളോ അറിഞ്ഞു കൊണ്ടല്ല എന്തായാലും. അറിയുന്ന ഒരമ്മയും ‘മോനേ നീ വൃത്തികെട്ടവനും താന്തോന്നിയുമായി വളര്’ എന്ന് ആശീര്‍വദിക്കുകയുമില്ല.
അപമാനിക്കപ്പെട്ട പെണ്‍കുട്ടിക്കു നീതി കിട്ടണം. അതിന് അവരുടെ കയ്യില്‍ തെളിവുകളുണ്ട്. പക്ഷേ അമ്മയുടെ തലയില്‍ കയറി താണ്ഡവമാടുന്നത് ശരിയല്ല. മന്ത്രവാദി ഏതു വന്നാലും കോഴിക്ക് കിടക്കപ്പൊറുതിയില്ല എന്നു പറയുന്നതുപോലെയാണ് കാര്യങ്ങള്‍. പ്രശസ്ത കൂടിയായ അമ്മക്ക് തീരെയും കിടക്കപ്പൊറുതി കൊടുക്കില്ല
Post Your Comments