തിരുവനന്തപുരം: ഇന്ധന വില വർദ്ധനവിനെതിരെ മുൻ മുഖ്യമന്ത്രിയും, കോണ്‍ഗ്രസ് പ്രവര്‍ത്തിക സമിതി അംഗവുമായ ഉമ്മന്‍ ചാണ്ടി. അസംസ്‌കൃത എണ്ണ വില താഴ്ന്നു നിൽക്കുമ്പോള്‍ പെട്രോള്‍-ഡീസല്‍ ഉല്പന്നങ്ങള്‍ക്ക് കുത്തനെ വില കൂട്ടുന്ന കേന്ദ്രസര്‍ക്കാര്‍ കൊറോണ കാലത്ത് ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ഉമ്മൻ ചാണ്ടി വിമർശിച്ചു.നാലു ദിവസംകൊണ്ട് പെട്രോളിനും ഡീസലിനും രണ്ടു രൂപയിലധികം വീതമാണ് കൂടിയത്. ഇനിയും കൂടുമെന്നു കരുതപ്പെടുന്നു.
അന്താരാഷ്ട്രവിപണയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനേ ഇടിഞ്ഞപ്പോള്‍ കേന്ദ്രം എക്‌സൈസ് നികുതി കൂട്ടുകയാണു ചെയ്തത്. അപ്പോള്‍ ദൈനംദിന വില നിര്‍ണയമില്ല. അസംസ്‌കൃത എണ്ണയുടെ വില കയറുമ്പോള്‍ ദൈനംദിന വിലനിര്‍ണയത്തിന്റ പേരു പറഞ്ഞ് പെട്രോള്‍/ ഡീസല്‍ വില കൂട്ടുകയും ചെയ്യുന്നു. ഇത് മുച്ചൂടും ചൂഷണമാണ്. കൊറോണ ഭീഷണിയും സാമ്പത്തികത്തകർച്ചയും കാരണം നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് സമാശ്വാസം നല്കാന്‍ ലോക്ഡൗണ്‍ കാലത്ത് വര്‍ധിപ്പിച്ച കേന്ദ്രനികുതിയും റോഡ് സെസും അടിയന്തരമായി പിന്‍വലിക്കണമെന്നു ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
Post Your Comments