കൊല്‍ക്കത്ത : കൊറോണ എക്സ്പ്രസ് വിവാദം, കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് മറുപടിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അതിഥി തൊഴിലാളികളെ തിരികെ സ്വദേശങ്ങളിലേക്ക് എത്തിക്കാനായി ആരംഭിച്ച ശ്രമിക് ട്രെയിനുകളെ മമതാ ബാനര്‍ജി വിമര്‍ശിച്ചതാണ് പുതിയ വിവാദത്തിന് വഴിതെളിച്ചിരിക്കുന്നത്. ശ്രമിക് ട്രെയിനുകളെ താന്‍ ‘കൊറോണ എക്സ്പ്രസ്’ എന്ന് വിളിച്ചിട്ടില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. ശ്രമിക് ട്രെയിനുകളെ ‘കൊറോണ എക്സ്പ്രസ്’ എന്ന് മമത ബാനര്‍ജി ആക്ഷേപിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം നടത്തിയ വിര്‍ച്വല്‍ റാലിക്കിടെ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് മമതയുടെ പ്രസ്താവന.
അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ആരംഭിച്ച ശ്രമിക് ട്രെയിനുകളെ കൊറോണ എക്സ്പ്രസ് എന്ന് വിളിച്ച മമത ബാനര്‍ജിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്തേക്കുള്ള വഴിയൊരുങ്ങിയതായി അമിത് ഷാ പറഞ്ഞിരുന്നു . മമത തൊഴിലാളികളുടെ മുറിവില്‍ ഉപ്പുപുരട്ടി. ബംഗാള്‍ ഭരണത്തില്‍നിന്ന് മമതയുടെ പുറത്തേക്കുള്ള പോക്കിന് ഇത് വഴിതുറക്കും. ബംഗാളില്‍ ബി.ജെ.പി. സര്‍ക്കാരുണ്ടാക്കും എന്നും അമിത് ഷാ പറഞ്ഞു.
എന്നാല്‍ പൊതുജനങ്ങള്‍ കൊറോണ എക്‌സ്പ്രസ് എന്നു പറയുന്നുെന്നാണ് താന്‍ പറഞ്ഞതെന്ന് മമത വ്യക്തമാക്കി.
Post Your Comments