KeralaLatest NewsNews

കോവിഡ് 19: മലപ്പുറം ജില്ലയില്‍ പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍

മലപ്പുറം • മലപ്പുറം ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി ഇന്നലെ (ജൂണ്‍ 10) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ മുംബൈയില്‍ നിന്നും അഞ്ച് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. ഇവരെക്കൂടാതെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലുള്ള ഒരു തൃശൂര്‍ സ്വദേശിക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

1.ആനക്കയം വള്ളിക്കാപറ്റ സ്വദേശിനി 44 വയസ്സ് – കുവൈറ്റിൽ നിന്നും മെയ് 27ന് കൊച്ചിയിലെത്തിയ ഇവർ മെയ് 28 മുതൽ മലപ്പുറത്ത് കോവിഡ് കെയർ സെൻററിൽ നിരീക്ഷണത്തിലായിരുന്നു. ജൂൺ 9ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

2.ആലങ്കോട് ഒതല്ലൂർ കീഴിക്കര സ്വദേശി 63 വയസ്സ്- ദുബായിൽ നിന്നും ഐ എക്സ് 1344 ഫ്ലൈറ്റിൽ കരിപ്പൂർ വിമാനത്താവളത്തി ലെത്തിയ ഇയാൾ കോവിഡ് കെയർ സെൻററിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജൂൺ 9ന് ആശുപത്രിയിലേക്ക് മാറ്റി.

3.മങ്കട കടന്നമണ്ണ സ്വദേശി 32 വയസ്സുകാരൻ – അബുദാബിയിൽ നിന്നും ix 434 വിമാനത്തിൽ കൊച്ചിയിലെത്തിയ ഇയാൾ സ്വന്തം വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയായിരുന്നു. ഇയാളെ ജൂൺ 9ന് ആശുപത്രിയിലേക്ക് മാറ്റി.

4.തിരുരങ്ങാടി ചെമ്മാട് പതിനാറുങ്ങൽ സ്വദേശി 49 കാരൻ – മുംബൈയിൽ നിന്നും മറ്റ് 25 പേർക്കൊപ്പം ബസ്സിൽ യാത്ര ചെയ്ത് മെയ് 21ന് ഇന്നലെ വീട്ടിലെത്തിയ ഇയാൾ വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയായിരുന്നു. ജൂൺ പത്തിന് ആശുപത്രിയിലേക്ക് മാറ്റി.

5.തൃപ്രങ്ങോട് ചമ്രവട്ടം സ്വദേശി – മുംബൈയിൽ നിന്നും പ്രത്യേക ട്രെയിനിൽ മെയ് 23 ന് നാട്ടിലെത്തി പൊന്നാനിയിലെ കോവിഡ് കെയർ സെൻററിൽ നിരീക്ഷണത്തിൽ തുടരുകയായിരുന്നു. ഇന്നലെ (ജൂൺ പത്തിന്) മഞ്ചേരി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു.

6.പരപ്പനങ്ങാടി ഉള്ളണം കരിങ്കല്ലത്താണി സ്വദേശി 33 വയസ്സ് – ഖത്തറിൽ നിന്നും അതും ix1774 വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ ഇയാൾ കോട്ടയ്ക്കൽ കോവിഡ് കെയർ സെൻററിൽ നിരീക്ഷണത്തിൽ പ്രവേശിക്കുകയും ജൂൺ അഞ്ചിന് ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽഅഡ്മിറ്റ് ആവുകയും ചെയ്തു.

7.എടക്കര മില്ലുംപടി സ്വദേശി 34 വയസ്സ് – റാസൽഖൈമയിൽ നിന്നും എസ് ജി 904 വിമാനത്തിൽ നാട്ടിലെത്തിയ ഇയാൾ സ്വന്തം വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയായിരുന്നു. ഇന്നലെ (ജൂൺ പത്തിന്) ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

8.മഞ്ചേരിമെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന തൃശൂർ സ്വദേശിയുടെ വിവരം – അബുദാബിയിൽ നിന്നും ജൂൺ നാലിന് എക്സ് 1384 വിമാനത്തിൽ ഇതിൽ എത്തിയ ഇയാളെ നേരിട്ട് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ ഒരാള്‍ കൂടി കോവിഡ് വിമുക്തനായി

കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി രോഗമുക്തനായി. തിരുവനന്തപുരം കഠിനംകുളം സ്വദേശി 40 കാരനാണ് രോഗം ഭേദമായത്. ഇയാളെ ഐസൊലേഷന്‍ കേന്ദ്രത്തിലെ സ്റ്റെപ് ഡൗണ്‍ ഐ.സി.യുവിലേക്ക് മാറ്റിയിട്ടുണ്ട്

ജില്ലയില്‍ ചികിത്സയിലുള്ളത് 177 പേര്‍

കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ 177 പേരാണ് നിലവില്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ അഞ്ച് പാലക്കാട് സ്വദേശികളും രണ്ട് ആലപ്പുഴ സ്വദേശികളും മൂന്ന് തൃശൂര്‍ സ്വദേശികളും തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട, കോഴിക്കോട് സ്വദേശികളായ ഓരോ രോഗികളും പൂനെ സ്വദേശിനിയായ എയര്‍ ഇന്ത്യ ജീവനക്കാരിയും ഉള്‍പ്പെടും. ജില്ലയില്‍ ഇതുവരെ 239 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4,637 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 839 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button