Latest NewsSaudi ArabiaNewsGulf

സൗദി അറേബ്യയിൽ ന്യൂമോണിയ ബാധിച്ച് മലയാളി മരിച്ചു

റിയാദ് : മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ സൗദിയിൽ ന്യൂമോണിയ ബാധിച്ച് മരിച്ചു.കെ.എം.സി.സി പ്രവര്‍ത്തന രംഗത്ത് സജീവമായ മലപ്പും മഞ്ചേരി കാരക്കുന്ന് സ്വദേശി അബ്ദുല്ലത്വീഫ് പൂളഞ്ചേരി (41) ആണ് മരിച്ചത്. സൗദി കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക പ്രവര്‍ത്തകനായ ഇദ്ദേഹം ന്യൂമോണിയ ബാധിതനായി കുറച്ച് ദിവസങ്ങളായി ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

12 വര്‍ഷത്തോളമായി പ്രവാസിയായ ഇദ്ദേഹം കെഎംസിസി മഞ്ചേരി മണ്ഡലം ജനറല്‍ സെക്രട്ടറി, ദല്ല യൂനിറ്റ് ഭാരവാഹി, മലപ്പുറം ജില്ലാ കെഎംസിസി ഹെല്‍പ്പ് ഡസ്‌ക് കോഓഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ഒട്ടേറെ പ്രവാസികള്‍ക്ക് ഭക്ഷണക്കിറ്റുകളും മരുന്നുകളുമൊക്കെ എത്തിച്ച് കൊടുക്കുന്നതില്‍ ഇദ്ദേഹം സജീവമായിരുന്നു.

ലത്വീഫിന്റെ ആകസ്മിക വിയോഗത്തില്‍ കിഴക്കന്‍ പ്രവിശ്യ കെഎംസിസി അനുശോചനമറിയിച്ചു. ഭാര്യ: ഷഹനാസ്, മക്കള്‍: ഇര്‍ഷാദ്, റിന്‍ഷാദ്. പിതാവ്: അബ്ദുല്ലക്കുട്ടി പൂവഞ്ചേരി.

shortlink

Related Articles

Post Your Comments

Related Articles


Back to top button