തിരുവനന്തപുരം : പെരുന്താന്നി വാർഡിലെ ഏക സർക്കാർ വിദ്യാഭ്യാസ സ്ഥാപനം ഈഞ്ചക്കൽ ഗവണ്മെന്റ് യു.പി സ്കൂളിന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ-കല ടെലിവിഷൻ നൽകി. കലയുടെ ട്രസ്റ്റികളായ നടൻ സുധീർ കരമന, വനിതാ കമ്മീഷൻ അംഗം ഇ.എം രാധ, എന്നിവർ സ്കൂളിലെ പ്രധാന അദ്ധ്യാപിക രാജേശ്വരി അമ്മയ്ക്ക് ടെലിവിഷൻ കൈമാറി. ഒന്ന് മുതൽ ഏഴു വരെ ക്ലാസ്സുകളിലായി 58 വിദ്യാർത്ഥികളാണ് സ്കൂളിലുള്ളത്.
സർക്കാർ സ്കൂളുകൾക്ക് ടെലിവിഷൻ നൽകുന്ന കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) പരിപാടിയുടെ ഭാഗമായാണ് സ്കൂളിന് ടെലിവിഷൻ നല്കിയത്. ഓൺലൈൻ പഠനത്തിനു ടെലിവിഷൻ ആവശ്യമായ സാഹചര്യം മനസിലാക്കിയാണ് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ-കലയുടെ പദ്ധതി.
സീനിയർ അദ്ധ്യാപിക ജമീല, കലയുടെ മറ്റു ട്രസ്റ്റികളായ അഭിരാം കൃഷ്ണൻ, സുഭാഷ് അഞ്ചൽ, എസ്. എൽ പ്രവീൺ കുമാർ, മാനേജിങ് ട്രസ്റ്റി ലാലു ജോസഫ്, സിപിഐഎം പെരുന്താന്നി ലോക്കൽ കമ്മിറ്റി അംഗം പെരുന്താന്നി രാജു, ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി രമേശ് കുമാർ(സുകു), അംഗങ്ങളായ രഘുനാഥൻ നായർ, എ. മുരളീധരൻ നായർ എന്നിവർ പങ്കെടുത്തു.
Post Your Comments