തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴ പെയ്യാനാണ് സാധ്യത. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ, കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികൾ എന്നിവർ ജാഗ്രത പാലിക്കണം. കൂടാതെ കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
https://www.facebook.com/KeralaStateDisasterManagementAuthorityksdma/posts/3005930202834340?__xts__%5B0%5D=68.ARA0SUMXkFhd_5_Gh3moQ2YiztyBmaxFaqqN47BPEfaTsr23u3lrdq_LOBnouj30FsRe_f07YCCwhN6vjyTime7j_MwXdzxmMTk4VAUAw7Mu-sU5bj0wWAVmaiOllogSgngSDz_IPKkzmw2TAW4kEBbmXi3gcYR68Ujrh172PsLzg603YpK8-yqG7EbowKpjardLGmyT8NTuu_izbp3WUr-hqn_-SGNqdVtdk1nwl8RP_Zx5afakQ70LV8MG-kN_fvIfWwV7AZrItFdWXvWbYDqiikE6Dz81iG-94ctv5q9UH6bzQIaNrvrU-xsisPo2NNQDVRPKOteQE9y_IEnGuN0AAg&__tn__=-R
അതേസമയം വിവിധ ജില്ലകളിലായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്., വിവരങ്ങൾ ചുവടെ
2020 ജൂൺ 11 :ഇടുക്കി,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർഗോഡ്
2020 ജൂൺ 12 :മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർഗോഡ്
2020 ജൂൺ 13 :എറണാകുളം,ഇടുക്കി,തൃശൂർ, കോഴിക്കോട്,കണ്ണൂർ,കാസർഗോഡ്
2020 ജൂൺ 14:ഇടുക്കി,മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർഗോഡ്
2020 ജൂൺ 15: ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,കോഴിക്കോട്,കണ്ണൂർ,കാസർഗോഡ്
Post Your Comments