Latest NewsNewsIndia

രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗം മാ​സ​ങ്ങ​ൾ നീ​ണ്ടു നി​ൽ​ക്കാം, സം​സ്ഥാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്കണം :ഐ​സി​എം​ആ​റിന്റെ മുന്നറിയിപ്പ്

രാ​ജ്യ​ത്ത് ഇ​തു​വ​രെ സാ​മൂ​ഹി​ക​വ്യാ​പ​നം ഉ​ണ്ടാ​യി​ട്ടി​ല്ല, രോ​ഗ​മു​ക്തി നി​ര​ക്ക് 49.2 ശ​ത​മാ​നമാണ്

ന്യൂ ഡൽഹി : രാജ്യത്ത് കോവിഡ് വ​ലി​യ രീ​തി​യി​ൽ ഇ​നി​യും പ​ട​ർ​ന്നേ​ക്കാമെന്നു ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് (ഐ​സി​എം​ആ​ർ). രോ​ഗം മാ​സ​ങ്ങ​ൾ നീ​ണ്ടു നി​ൽ​ക്കാം. സം​സ്ഥാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ സീ​റോ സ​ർ​വേ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി ഐ​സി​എം​ആ​ർ മുന്നറിയിപ്പ് നൽകുന്നു.

വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലും ചേ​രി​പ്ര​ദേ​ശ​ങ്ങ​ളി​ലും രോ​ഗ​വ്യാ​പ​നം കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. പ്രാ​യ​മാ​യ​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, കു​ട്ടി​ക​ൾ, രോ​ഗി​ക​ൾ എ​ന്നി​വ​രെ പ്ര​ത്യേ​കം പ​രി​ര​ക്ഷി​ക്ക​ണം. സാ​മൂ​ഹി​ക അ​ക​ലം ഉ​ൾ​പ്പെ​ടെ​യു​ള​ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണം. എ​ങ്കി​ൽ മാ​ത്ര​മേ ഗു​രു​ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കൂവെന്നും ഐ​സി​എം​ആ​ർ വ്യക്തമാക്കി.

Also read : കോവിഡ് വ്യാപനം കണക്കിലെടുത്ത് ദില്ലി ജുമാമസ്ജിദ് വീണ്ടും അടച്ചു

രാ​ജ്യ​ത്ത് ഇ​തു​വ​രെ സാ​മൂ​ഹി​ക​വ്യാ​പ​നം ഉ​ണ്ടാ​യി​ട്ടി​ല്ല, രോ​ഗ​മു​ക്തി നി​ര​ക്ക് 49.2 ശ​ത​മാ​നമാണ്. സ​ർ​വേ ന​ട​ത്തി​യ 83 ജി​ല്ല​ക​ളി​ലെ ജ​ന​സം​ഖ്യ​യു​ടെ 0.73 ശ​ത​മാ​നം പേ​ർ​ക്ക് മാ​ത്ര​മാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഒ​രു ല​ക്ഷം ജ​ന​ങ്ങ​ളെ ക​ണ​ക്കി​ലെ​ടു​ത്താ​ൽ മ​റ്റു രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ന്ത്യ​യു​ടെ മ​ര​ണ​നി​ര​ക്ക് കു​റ​വാ​ണെ​ന്നും ഐ​സി​എം​ആ​ർ അ​വ​കാ​ശ​പ്പെ​ട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button