ദില്ലി: കോവിഡ് വ്യാപനം കണക്കിലെടുത്ത് ദില്ലി ജുമാമസ്ജിദ് വീണ്ടും അടച്ചു. നേരത്തെ ജൂണ്‍ 8 ന് തുറന്ന മസ്ജിദ് ജൂണ്‍ 30 വരെയാണ് അടച്ചിടുന്നത്. പൊതു ജനത്തിന്റേയും പണ്ഡിതന്മാരുടെയും അഭിപ്രായം തേടിയതിന് ശേഷമാണ് മസ്ജിദ് അടയ്ക്കാന്‍ തീരുമാനിച്ചതെന്നും രാജ്യത്തെ എല്ലാ പള്ളികളും പ്രാദേശിക സാഹചര്യം വിലയിരുത്തി ശരിയായ തീരുമാനം എടുക്കണമെന്നും ജുമാമസ്ജിദ് ഇമാം സയ്ദ് അഹ്മദ് ബുഖാരി പറഞ്ഞു.
നേരത്തെ ജൂണ്‍ 8 മുതല്‍ ലോക്ഡൗണ്‍ ഇളവുകളുടെ അടിസ്ഥാനത്തില്‍ കര്‍ശന നിബന്ധനകളോടെ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാമെന്ന് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയെങ്കിലും കേരളത്തിലടക്കം പല ആരാധനാലയങ്ങളും നിലവിലെ സാഹചര്യത്തില്‍ തുറക്കേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.എന്നാല്‍ കേന്ദ്ര നിര്‍ദ്ദേശം പാലിച്ച് രാജ്യത്ത് പലയിടത്തും ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട്.
Post Your Comments