Latest NewsKeralaNews

തൃശൂര്‍ ജില്ലയില്‍ 9 പേര്‍ക്ക് കൂടി കോവിഡ് 19

തൃശൂര്‍ • ജില്ലയിൽ ഒൻപത് പേർക്ക് കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ജൂൺ 4 ന് അബുദാബിയിൽ നിന്ന് തിരിച്ചെത്തിയ ഇഞ്ചമുടി സ്വദേശി (38), മെയ് 27 ന് മുംബൈയിൽ നിന്നെത്തിയ പുതുക്കാട് സ്വദേശി (26), മെയ് 29 ന് കർണ്ണാടകയിൽ നിന്നെത്തിയ ചെങ്ങാല്ലൂർ സ്വദേശി (41), 27 ന് മുംബൈയിൽ നിന്നെത്തിയ പുതുക്കാട് സ്വദേശി (59), ആരോഗ്യപ്രവർത്തകനിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച നെടുപുഴ സ്വദേശിനി (51), നേരത്തെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകന്റെ സമ്പർക്കപട്ടികയിലുണ്ടായിരുന്ന ചേർപ്പ് സ്വദേശിനി (58), ജൂൺ 6 ന് യു പിയിൽ നിന്ന് മടങ്ങിയെത്തിയ വേലൂക്കര സ്വദേശിനി (19), 25 ന് മുംബൈയിൽ നിന്നെത്തിയ ഇരിങ്ങാലക്കുട സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ച മെഡിക്കൽ കോളേജിൽ മരണമടഞ്ഞ ഏങ്ങണ്ടിയൂർ സ്വദേശി കുമാരൻ (87) കോവിഡ് ബാധിതനായിരുന്നുവെന്ന് സ്രവപരിശോധനയിൽ തെളിഞ്ഞു. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് കുമാരന്റെ സ്രവപരിശോധന നടന്നത്.

ജില്ലയിൽ കോവിഡ് 19 രോഗം സ്ഥിരീകരിച്ച 126 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 9 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ചു ആശുപത്രിയിൽ കഴിയുന്നുണ്ട്. ഇതുവരെ ആകെ ജില്ലയിൽ 179 കോവിഡ് 19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button