ലക്നോ : ഗോവധ നിരോധന നിയമത്തിൽ ഭേദഗതി വരുത്തി യോഗി സർക്കാർ. ഉത്തർപ്രദേശ് ഗോവധ നിരോധന നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള ഓർഡിനൻസ് ആണ് യോഗി ആദിത്യനാഥ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ന് രാവിലെ വീഡിയോ കോൺഫറൻസിലൂടെ ചേർന്ന യു.പി ക്യാബിനറ്റ് മന്ത്രിമാരുടെ യോഗത്തിലായിരുന്നു തീരുമാനം.
ജൂൺ 19-ന് നടക്കുന്ന തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഭരണകക്ഷിയായ ബി.ജെ.പി രാജ്യസഭയിലും ഭൂരിപക്ഷത്തിലേക്ക്
1955 ലെ ഗോവധ നിരോധന നിയമത്തിൽ സെക്ഷൻ 5A യാണ് പുതിയതായി ഭേദഗതി വരുത്തി കൂട്ടിച്ചേർത്തത്. പുതിയ നിയമപ്രകാരം ഗോവധം നടത്തുന്നവർക്ക് ഒരു വർഷം മുതൽ 10 വർഷം വരെ തടവും ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ പിഴയുമായിരിക്കും ലഭിക്കുക. പശുവിനെ കൊല്ലാനായി കൊണ്ടു പോകുന്ന വാഹനത്തിന്റെ ഡ്രൈവർക്കും ശിക്ഷ ബാധകമാണ്.
Post Your Comments