Latest NewsKeralaIndiaEntertainment

‘സ്ഥിരമായി അശ്‌ളീല സന്ദേശങ്ങളും സ്വന്തം നഗ്ന ദൃശ്യങ്ങളും , നടി മാലാ പാർവതിയുടെ മകനെതിരെ ഗുരുതര ആരോപണങ്ങളുമായി മേക്ക് അപ്പ് ആർട്ടിസ്റ്റ് സീമ , നിയമ നടപടിക്കൊരുങ്ങുന്നു

തിരുവനന്തപുരം: തനിക്ക് സ്ഥിരമായി അശ്‌ളീല സന്ദേശങ്ങളും സ്വന്തം നഗ്ന ദൃശ്യങ്ങളും അയച്ചു തരുന്ന യുവാവിനെതിരെ നിയമ നടപടിക്കൊരുങ്ങി മേക്ക് അപ്പ് ആർട്ടിസ്റ്റായ സീമ. ആദ്യമൊന്നും താൻ ഇത് ശ്രദ്ധിക്കാറില്ലായിരുന്നു എന്നും പിന്നീട് മേക്കപ്പിന്റെ എന്തെങ്കിലും ഓർഡർ വരുന്നുണ്ടോ എന്ന് നോക്കാനായി ഫിൽറ്റർ മെസേജ് നോക്കിയപ്പോഴാണ് ഇത് ശ്രദ്ധയിൽ പെട്ടതെന്നും സീമ പറയുന്നു. കൂടാതെ മാലാ പർവതിയോടു ഈ വിവരങ്ങൾ അറിയിച്ചതായും അവർ ക്ഷമാപണം നടത്തിയതായും സീമ പറഞ്ഞു. എന്നാൽ താൻ യുവാവിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന ഉറച്ച തീരുമാനത്തിലാണ് സീമ. സീമയുടെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ആരോപണം. പോസ്റ്റ് കാണാം:

നിങ്ങൾ വളർന്നു sree മാലാ പാർവതി പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു……ചുവടെ കൊടുത്തിരിക്കുന്ന msg ന്റെ സ്ക്രീൻ shot ഒരു പ്രമുഖ നടിയുടെ മകൻ എനിക്ക് 2017 മുതൽ അയക്കുന്ന msg കൾ ആണ് അശ്ലീല ഭാഗങ്ങൾ ഉൾപ്പടെ കാണിച്ചു കൊണ്ടുള്ള msg ഇന്നലെ unreaded msg നോക്കുന്നതിനിടയിൽ ശ്രദ്ധയിൽ പെട്ടു സിനിമ മേഘലയിൽ സ്ത്രീകളുടെ സ്വാതന്ത്യത്തിനും ആൺ മേൽക്കോയ്‌മക്കും സ്‌ത്രീകൾക്ക്‌ നേരെ നടക്കുന്ന അതിക്രമങ്ങൾക്കും ശബ്ദമുയർത്തുന്ന സംഘടയുടെ ഭാഗമായി പ്രവർത്തിക്കുന്ന വ്യക്തിപലരും എന്നോട് ചോദിച്ച ചോദ്യം ഞാൻ എന്നോട് ചോദിച്ചു നിങ്ങളെ ഞാൻ ബഹുമാനിക്കുന്നു നിങ്ങൾ നല്ലൊരു വ്യക്തിത്വം ആണ്.

നിങ്ങളെ ബഹുമാനിക്കുന്നു നിങ്ങൾ എന്നോട് ഇന്നലെ മാപ്പ് ചോദിച്ചതും ആണ് പക്ഷേ നിങ്ങൾ എന്നോട് മാപ്പ് ചോദിക്കേണ്ട കാര്യം ഇല്ല നിങ്ങളുടെ മകൻ ആണ് തെറ്റ് ചെയ്തത് നിങ്ങളുടെ മകൻ എന്നോട് മാപ്പ് ചോദിക്കണമായിരുന്നു പക്ഷേ ഒരു മാപ്പിൽ ഒതുങ്ങുന്നതു അല്ല ഒരു വ്യക്തിയുടെ അഭിമാനം. അതാണ്‌ ഇവിടെ ചോദ്യം ചെയ്യപ്പെട്ടത് എത്ര ധൈര്യത്തോടെ ആണ് ഈ പറയുന്ന അനന്തകൃഷ്ണൻ എനിക്ക് ഇത്തരത്തിൽ ഒരു അശ്ലീല സന്ദേശം അയച്ചത് ഇവിടെ എന്നെയും എന്റെ ജെന്റർഉം വല്ലാതെ നോവിക്കപ്പെട്ടിരിക്കുന്നു ഞാൻ വല്ലാത്ത മാനസിക അവസ്ഥയിൽ ആണ് ഈ ഒരു പോസ്റ്റ്‌ ചെയ്യുന്നത്.

കാരണം നിങ്ങളെ ഞാൻ ബഹുമാനിക്കുന്നു പക്ഷേ നിങ്ങളുടെ മകൻ ചെയ്ത തെറ്റ് ഞാൻ ഇന്ന് മറച്ചു വെച്ചാൽ ഞാൻ ഇന്ന് വരെ കാത്തു സൂക്ഷിച്ച ആത്മാഭിമാനം ആദർശം എല്ലാം ഞാൻ ഒരു പ്രശസ്തിയുടെ മുന്നിൽ അടിയറവു പറയുന്നത് പോലെ ആവും …..ഇനി ആരോടും ഇതു ആവർത്തിക്കരുത്. ഞാൻ ഒരു ട്രാൻസ് വുമൺ ആണ് എനിക്കും ഉണ്ട് അഭിമാനം എന്റെ ലൈംഗിക ചോദ്യം ചെയ്യാൻ മാത്രം ആരെയും അനുവദിക്കില്ല …

shortlink

Related Articles

Post Your Comments

Related Articles


Back to top button