ആലപ്പുഴ : സ്‌കൂള്‍ അധികൃതര്‍ പരീക്ഷയില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആലപ്പുഴ പൂന്തോപ്പ് സെയ്ന്റ് മേരീസ് റെസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അമിതമായി ഗുളിക കഴിച്ചാണ് പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചത്.
ചില പരീക്ഷകളില്‍ തോറ്റതിനാല്‍ സ്‌കൂളുകാര്‍ പറഞ്ഞതനുസരിച്ച് മൂന്നുവട്ടം പരീക്ഷയെഴുതിയെന്നും അതിലും തോല്‍പ്പിച്ചെന്നും കുട്ടി പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. ഉത്തരക്കടലാസ് കാണിക്കാന്‍ തയ്യാറാകുന്നില്ല. മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും വിദ്യാര്‍ഥിനി ആരോപിച്ചു.
എന്നാൽ മനഃപൂര്‍വം തോല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് സംഭവത്തിൽ സ്കൂൾ പ്രിന്‍സിപ്പല്‍ എസ്. വനജ പറയുന്നത്. തോറ്റ മൂന്നുകുട്ടികളോട് വീണ്ടും പരീക്ഷ എഴുതണമെന്നാവശ്യപ്പെട്ട് രജിസ്റ്റേഡ് കത്തയച്ചു. ആത്മഹത്യയ്ക്കു ശ്രമിച്ച കുട്ടിയുടെയും മറ്റൊരു പെണ്‍കുട്ടിയുടെയും മാതാപിതാക്കള്‍ പരീക്ഷ എഴുതുന്നില്ലെന്നുകാട്ടി കത്തയച്ചു. ഉത്തരക്കടലാസ് സൂക്ഷിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
Post Your Comments