Latest NewsNewsInternational

പാകിസ്താനില്‍ കോവിഡ് രോഗ ബാധിതർ വർധിക്കുന്നു

ഇസ്ലാമാബാദ് : പാകിസ്താനില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5387 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ കോവിഡ് കേസുകളാണിത്. ഇതോടെ പാകിസ്താനില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 113,702 ആയി.

83 പേരാണ് ഇന്ന് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതോടെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 2255 ആയി. കോവിഡ് ബാധ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ഇടവിട്ടുള്ള ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ലോകാരോഗ്യസംഘടന ശുപാര്‍ശ ചെയ്തിട്ടുണ്ട്. രണ്ടാഴ്ച ലോക്ക് ഡൗണ്‍, രണ്ടാഴ്ച ഇളവുകള്‍ എന്നിങ്ങനെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ശുപാര്‍ശ. എന്നാല്‍ ഇത് പ്രാബല്യത്തില്‍ വരുത്തിയിട്ടില്ല. കോവിഡ് കേസുകള്‍ കുറയുന്നുവെന്ന് അവകാശപ്പെട്ട് മെയ് ഒന്നു മുതലാണ് പാകിസ്താനില്‍ ഭാഗിക ഇളവുകള്‍ നല്‍കിയത്. മെയ് 22 മുതല്‍ സമ്പൂര്‍ണ ഇളവുകളും നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button