ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണ് പുനരാഭിക്കാന് രണ്ടാഴ്ച മാത്രം ശേഷിക്കെ മാച്ച് ഫിറ്റ്നെസില് താരങ്ങളെ എത്തിക്കാന്‍ വേണ്ടി ഈ ആഴ്ച തന്നെ ഒരു സൗഹൃദ മത്സരം നടത്താന്‍ ഒരുങ്ങുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ചാമ്പ്യന്‍ഷിപ്പ് ക്ലബായ വെസ്റ്റ് ബ്രോം ആയിരിക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എതിരാളികള്‍. ഈ മത്സരത്തിന് വെസ്റ്റ് ബ്രോമും സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
അടച്ചിട്ട സ്റ്റേഡിയത്തില്‍ മാധ്യമങ്ങള്‍ക്ക് പോലും പ്രവേശനം ഇല്ലാതെയാകും പരിശീലന മത്സരം നടക്കുക. നേരെ സീസണിലേക്ക് പോയാല്‍ താരങ്ങള്‍ക്ക് പൂര്‍ണ്ണ ഫിറ്റ്നെസ് ഉണ്ടാകില്ല എന്നതിനാല്‍ പ്രീമിയര്‍ ലീഗിലെ മറ്റു ക്ലബുകളും സമാന രീതിയില്‍ പരിശീലന മത്സരങ്ങള്‍ കളിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഒന്നോ രണ്ടോ സൗഹൃദ മത്സരങ്ങള്‍ ആണ് ക്ലബുകള്‍ പ്ലാന്‍ ചെയ്യുന്നത്. ഫിറ്റ്നസ് ഇലാലതിരുന്നാല് അത് മത്സരങ്ങളുടെ വേഗതയെ ബാധിക്കും എന്നുള്ളതിനാലും പരിക്കും പ്രശ്നമായി മാറും എന്നുള്ളതിനാലും പ്രീസീസണില്‍ എന്ന പോലെ സൗഹൃദ മത്സരങ്ങള്‍ കളിച്ച് ഫോമിലേക്ക് ഉയരാന്‍ ആണ് ക്ലബുകളുടെ ശ്രമം.
Post Your Comments