Latest NewsNewsIndia

ആശുപത്രിയില്‍ നിന്ന് മുങ്ങിയ കോവിഡ് രോഗി മരിച്ചു

ബറേലി • കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ ആശുപത്രിയില്‍ നിന്ന് മുങ്ങിയയാള്‍ മരിച്ചു. രണ്ട് ദിവസം മുന്‍പ് ഗാസിയാബാദിലെ ആശുപത്രിയില്‍ നിന്ന് മുങ്ങിയ 45 കാരന്‍ ബറേലിയിലെ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

ഡല്‍ഹിയില്‍ താമസിച്ചിരുന്ന ഇയാള്‍ തയ്യൽക്കാരനായി ജോലി നോക്കി വരികയായിരുന്നു. ഗാസിയാബാദ് ആശുപത്രിയിൽ നിന്ന് ഓടി രക്ഷപ്പെട്ട അദ്ദേഹം രണ്ട് ദിവസം മുമ്പ് സഹോദരിയുടെ സ്ഥലത്ത് എത്തിയിരുന്നു. തുടര്‍ന്ന് ഇയാളെ ബറേലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്ന് ചീഫ് മെഡിക്കൽ ഓഫീസർ യശ്പാൽ സിംഗ് പറഞ്ഞു.

പകർച്ചവ്യാധി നിയമപ്രകാരം ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ചികിത്സയ്ക്കായി ബറേലിയിലേക്ക് അയച്ചതായും സി.എം.ഒ അറിയിച്ചു. അവിടെ വെച്ച്‌ ചൊവ്വാഴ്ച മരിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button