Latest NewsSaudi ArabiaNewsGulf

കോവിഡ് : ഗൾഫിൽ ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരണപ്പെട്ടു

റിയാദ് : സൗദിയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് കടലുണ്ടി നഗരം ആനങ്ങാടി സ്വദേശിയും പരേതനായ കരുവൻതിരുത്തി അബ്ദുൽ ഖാദറിെൻറ പുത്രനുമായ നാലകത്ത് അബ്ദുൽ ഹമീദ് (50) ആണ് റിയാദിലെ കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിയവേ തിങ്കളാഴ്ച രാത്രി മരണമടഞ്ഞത്.

മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ദീർഘകാലമായി റിയാദിലുണ്ടായിരുന്ന ഇദ്ദേഹം ഏഴ് മാസം മുമ്പാണ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. മാതാവ് നാലകത്ത് ബീഫാത്തിമ. ഭാര്യ: സക്കീന. മക്കൾ: ഹന്ന നസ്റീൻ, ഫാത്തിമ റിൻഷ, ഷഹീം പക്സാൻ.

Also read : 82 വയസ്സുകാരിയായ കോവിഡ് രോഗിയുടെ മൃതദേഹം ആശുപത്രി ശൗചാലയത്തില്‍ നിന്ന് കണ്ടെത്തി

ഗള്‍ഫിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ഉയരുന്നു. നാലു പേർ കൂടി മരണപ്പെട്ടതോടെ ആറു ഗൾഫ് രാജ്യങ്ങളിലുമായി മരണസംഖ്യ 207ലെത്തി. . ലഭ്യമായ കണക്കുകൾ പ്രകാരം കഴിഞ്ഞ 18 ദിവസത്തിനിടെ 106 മലയാളികളാണ് മരണമടഞ്ഞത്. ഏപ്രിൽ 1ന് യുഎഇയിലായിരുന്നു ആദ്യമായി മലയാളി കോവിഡ് ബാധിച്ച് മരിക്കുന്നത്. മേയ് 22ന് 51–ാം ദിവസം മരണം നൂറിലെത്തി. എന്നാൽ 100ൽ നിന്നും വെറും 18 ദിവസം കൊണ്ടാണ് 207ലെത്തിയത്. ഈ മാസം ആറിനാണ് എറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. 13 പേരാണ് മരിച്ചത്.

ഒരു ഡോക്ടറും രണ്ട് നഴ്സസും ഒരു ലാബ് ടെക്നീഷ്യനും ഉൾപ്പെടെ നാല് മലയാളി ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധിച്ച് ജീവൻ നഷ്ടമായി. ഹൃദ്രോഗം അടക്കം ജീവിതശൈലീ രോഗങ്ങൾ, വൃക്കരോഗം, ന്യുമോണിയ തുടങ്ങിയവയാണ് കോവിഡ് സ്ഥിരീകരിച്ചവരിലെ പ്രധാനമരണകാരണങ്ങളെന്ന് മരണസർട്ടിഫിക്കേറ്റുകൾ വ്യക്തമാക്കുന്നു. വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ അതത് രാജ്യങ്ങളിൽത്തന്നെ സംസ്കരിക്കുകയാണ്. അതോടൊപ്പം തന്നെ മാനസിക സമ്മർദ്ദം മൂലം ഹൃദയാഘാതം ഉണ്ടാകുന്നവരുടെയും ആത്മഹത്യ ചെയ്യുന്നവരുടെയും എണ്ണം കുറവല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button