പാലാ: കടനാട് പഞ്ചായത്ത് ഓഫീസില്‍ സഹജീവനക്കാരുടെമേല്‍ പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ച യു ഡി ക്ലാര്‍ക്കിനെ അറസ്റ്റ് ചെയ്തു.കടനാട് ഗ്രാമപഞ്ചായത്തിലെ യു.ഡി.ക്ലര്‍ക്ക് തലയോലപ്പറമ്ബ് സ്വദേശി സുനിലാണ് സഹജീവനക്കാരെ പെട്രോളൊഴിച്ചു കത്തിക്കാന്‍ ശ്രമിച്ചത്. ഇയാളെ മേലുകാവ് പോലീസ് കസ്റ്റഡിയിലെടുത്തു. പതിവായി ജോലിക്ക് ഹാജരാകാത്തതിന് തന്നെ സസ്പെന്‍ഡ് ചെയ്യാന്‍ പോകുന്നുവെന്ന് അറിഞ്ഞ കടനാട് പഞ്ചായത്ത് യുഡി ക്ലാര്‍ക്ക് തലയോലപ്പറമ്പ് സ്വദേശി വി.എന്‍.സുനില്‍കുമാറിനെ പിടികൂടി മേലുകാവ് പൊലീസിന് കൈമാറി.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. മുന്‍ ദിവസങ്ങളില്‍ അനുമതിയില്ലാതെ അവധിയെടുത്തിരുന്ന സുനില്‍ ഹാജര്‍ ബുക്ക് ബലമായി എടുത്തത് അസിസ്റ്റന്റ് സെക്രട്ടറി വിനോയി തടഞ്ഞപ്പോഴാണ് പ്രകോപിതനായത്. പിന്നീട് പെട്രോളുമായി എത്തിയ സുനില്‍ ജീവനക്കാരുടെമേല്‍ പെട്രോള്‍ ഒഴിക്കുകയായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പടെ നാലുജീവനക്കാരുടെ ശരീരത്തിലാണ് പെട്രോളൊഴിച്ചത്. തീ കത്തിക്കാന്‍ തീപ്പട്ടിയുരച്ചപ്പോള്‍ മറ്റു ജീവനക്കാര്‍ പിടികൂടിയതിനാല്‍ വന്‍ദുരന്തം ഒഴിവായി.ഇതിനിടയില്‍ പെട്രോള്‍ ദേഹത്ത് വീണ ജീവനക്കാര്‍ ഓഫീസില്‍ നിന്ന് ഇറങ്ങിയോടി.
സുനില്‍ ഓഫീസില്‍ സ്ഥിരമായി എത്താറില്ലെന്നു പഞ്ചായത്ത് പ്രസിഡന്റ് ജയ്‌സണ്‍ പുത്തന്‍കണ്ടം പറഞ്ഞു. പല തവണ മെമ്മോയും നല്‍കിയിരുന്നു. ജോലിക്കു ഹാജരാകാത്ത ദിവസത്തെ ഒപ്പും വരുന്ന ദിവസം ഇടുന്ന പതിവ് ഇയാള്‍ക്കുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. അച്ചടക്ക ലംഘനം തുടര്‍ച്ചയായ സാഹചര്യത്തില് സസ്‌പെന്റു ചെയ്യാനുള്ള നടപടിക്രമം നടത്തി വരുന്നതിനിടയിലാണ് ഓഫീസില്‍ എത്തിയ സുനില്‍ പെട്രോള്‍ ജീവനക്കാര്‍ക്ക് മേല്‍ ഒഴിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Post Your Comments