തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് കടുപ്പിയ്ക്കുന്നു. ഇതേ തുടര്‍ന്ന് ഇനി ലോക്ക്ഡൗണ്‍ ഇളവുകള്‍ കൂടുതല്‍ നല്‍കണ്ടേതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. രോഗവ്യാപനം തടയുന്നതിനായി നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുമ്പോഴും പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷയിലുള്ള ശ്രദ്ധ കുറഞ്ഞുവരുകയാണ്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
read also : സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്ക് കൂടി കോവിഡ് 19 : കൂടുതല്‍ രോഗ ബാധിതര്‍ കോഴിക്കോട്
റോഡ്, ട്രെയിന്‍ എന്നീ മാര്‍ഗങ്ങളിലൂടെ പലരും കേരളത്തിലേക്ക് എത്തുന്നത് തടയും. മാസ്‌ക് , ശാരീരിക അകലം, സാനിറ്റൈസേഷന്‍ എന്നിവ നിര്‍ബന്ധമാക്കും. പൊതു ഇടങ്ങളില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല. കേന്ദ്രസര്‍ക്കാര്‍ ഈ ഘട്ടത്തില്‍ നല്‍കിയ ഇളവുകള്‍ മാത്രമേ സംസ്ഥാനത്തും ഉണ്ടാകൂവെന്ന് മന്ത്രിസഭയോഗം അറിയിച്ചു.
Post Your Comments