ദില്ലി: ലോകത്ത് അമേരിക്കയ്ക്കും ബ്രസീലിനും ശേഷം ഏറ്റവുമധികം പുതിയ രോഗികള്‍ ഉണ്ടാകുന്ന രാജ്യമായി ഇന്ത്യ. 24 മണിക്കൂറിനിടെ 9987 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തി എഴുപതിനായിരം പിന്നിട്ടു. അതേസമയം രോഗ മുക്തി നേടിയവരുടെ എണ്ണത്തില്‍ ഇന്ത്യക്ക് ആശ്വാസമാണ് നല്‍കുന്നത്. ഒരു ലക്ഷത്തി മുപ്പതിനായിരത്തില്‍ കൂടുതല്‍ ആണ്.
കോവിഡ് കേസുകള്‍ രണ്ടു ലക്ഷത്തി എഴുപതിനായിരം കടക്കുമ്പോളും ഇതില്‍ ഒരു ലക്ഷത്തി മുപ്പതിനായിരം പേര്‍ ഇതിനോടകം സുഖം പ്രാപിച്ചിട്ടുണ്ട്. ശേഷിക്കുന്ന ഒരു ലക്ഷത്തി മുപ്പത്തി മൂവായിരത്തിനടുത്തു കേസുകളാണ് നിലവില്‍ ഉള്ളത്. തുടര്‍ച്ചയായി ആറാം ദിവസവും പതിനായിരത്തിനടുത്ത് പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. 266 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണം 7466 ആയി.
അതേസമയം പുതിയ കണക്കുകള്‍ രാജ്യ തലസ്ഥാനത്ത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്നലെ 1366 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്നു. ഈ മാസം അവസാനത്തോടെ രോഗികളുടെ എണ്ണം ദില്ലിയില്‍ ഒരു ലക്ഷം കടക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
Post Your Comments