ബീജിംഗ് : ഇന്ത്യയോടുള്ള നിലപാട് തിരുത്തി ചൈന , ലോകത്തിലെ ഏറ്റവും അനുഭവപരിചയമുള്ള, വലിപ്പമുള്ള ‘മൗണ്ടന്‍ ആര്‍മി’യുള്ളത് ഇന്ത്യയ്ക്കെന്ന് അഭിപ്രായം. ചൈനീസ് സേനാ വിദഗ്ദനും മാദ്ധ്യമപ്രവര്‍ത്തകനുമായ ഹുവാങ് ഗൗഷിയാണ് ചൈനയുടെ നിലപാട് വ്യക്തമാക്കിയത്. സമുദ്രനിരപ്പില്‍ നിന്നും ഉയര്‍ന്നുനില്‍ക്കുന്ന പ്രദേശങ്ങളില്‍(ഹൈ ആള്‍ട്ടിറ്റിട്യൂഡ്) ഇന്ത്യന്‍ സൈന്യം ലോകത്തുള്ള എല്ലാ രാജ്യങ്ങളേക്കാളുമുപരി മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും ‘മലകയറ്റം'(മൗണ്ടനീറിംഗ്) എന്നത് ഓരോ പര്‍വതപ്രദേശങ്ങളില്‍ നിയോഗിക്കപ്പെടുന്ന ഓരോ ഇന്ത്യന്‍ സൈനികനുമുള്ള വൈദഗ്ദ്യമാണെന്നും ഗൗഷി പറയുന്നു.
12 ഡിവിഷനുകളിലായുള്ള ഇന്ത്യയുടെ രണ്ട് ലക്ഷം ‘പര്‍വത സൈനികര്‍’ ലോകത്തിലെ തന്നെ ഏറ്റവും ശക്തരായ സൈനിക വിഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പര്‍വത പ്രദേശങ്ങളില്‍ പോരാടാന്‍ ഇന്ത്യയുടെ കൈയില്‍ മികച്ച പടക്കോപ്പുകളുണ്ടെന്നും 1970 മുതല്‍ ഇന്ത്യയുടെ ഹൈ ആള്‍ട്ടിറ്റിട്യൂഡ് സേനാവിഭാഗം കാര്യമായ മികവ് പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹംപറയുന്നു.
റഷ്യയ്ക്കോ,അമേരിക്കയ്ക്കോ, യൂറോപ്യന്‍ രാജ്യങ്ങള്‍ക്കോ ഇത്രയും കരുത്തരായ ഒരു സേനാനിരയില്ലെന്നും അദ്ദേഹം ‘മോഡേണ്‍ വെപ്പണ്‍റി’ എന്ന താന്‍ സീനിയര്‍ എഡിറ്ററായിട്ടുള്ള മാസികയിലൂടെ പറയുന്നു.
Post Your Comments