Latest NewsIndiaNews

കിണറ്റില്‍ അമ്മയുടെയും പെണ്മക്കളുടെയും മൃതദേഹങ്ങള്‍

റാഞ്ചി • ഗിരിദിഹ് ജില്ലയിലെ മഞ്ജ്നെ ഗ്രാമത്തിലെ കിണറ്റിൽ നിന്ന് ഒരു സ്ത്രീയുടെയും മൂന്ന് ചെറിയ പെൺമക്കളുടെയും മൃതദേഹങ്ങൾ ബുധനാഴ്ച കണ്ടെടുത്തു.

30 കാരിയായ യുവതിയെ റൂബി ദേവി, പെൺമക്കളായ അമൃത, ഗുഞ്ചൻ, റിതിക എന്നിവരാണ്‌ മരിച്ചതെന്ന് ഖൊറിമോഹുവ സബ് ഡിവിഷണൽ പോലീസ് ഓഫീസർ നവീൻ കുമാർ സിംഗ് പറഞ്ഞു. രണ്ട് മുതൽ ഏഴ് വയസ്സ് വരെ പ്രായമുള്ളവരാണ് പെണ്‍കുട്ടികള്‍.

മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനു അയച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇവരുടെ മരണത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയാമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button