Latest NewsKeralaNattuvarthaNews

ഒരു കാട്ടാന കൂടി ​ ചെരിഞ്ഞത് പൈനാപ്പളിൽ ഒളിപ്പിച്ച പന്നിപ്പടക്കം പൊട്ടിത്തെറിച്ച്, മൂന്നുപേർ പിടിയിൽ

കൊല്ലം : ഒരു കാട്ടാന കൂടി ​ ചെരിഞ്ഞത് പൈനാപ്പളിൽ ഒളിപ്പിച്ച പന്നിപ്പടക്കം പൊട്ടിത്തെറിച്ച്. പത്തനാപുരം കറവൂരിൽ ആണ് സംഭവം. മൂന്ന് പേരെ വനപാലകർ പിടികൂടി. കറവൂർ സ്വദേശികളായ അനിമോൻ, രഞ്​ജിത്ത്​, ശരത്ത്​ എന്നിവരാണ്​ അറസ്​റ്റിലായത്​. പിടിയിലായ മൂന്നുപേരും മൃഗവേട്ടക്കാരാണ്​. പൈനാപ്പളിൽ പന്നിപ്പടക്കം ഒളിപ്പിച്ച്​ മൃഗവേട്ട നടത്തുകയാണ്​ ഇവരുടെ രീതി. മ്ലാവിനെ പിടികൂടാൻ വെച്ച പന്നിപ്പടക്കം ആന ഭക്ഷിക്കുകയായിരുന്നു​െവന്നാണ്​ ഇവർ പറയുന്നത്​. സംഭവത്തിൽ മൃഗവേട്ടക്കാരായ രണ്ടുപേരെ കൂടി പിടികൂടാനുണ്ട്​. ഒളിവിൽ പോയ ഇവർക്കായി തിരച്ചിൽ ഊർജിതമാക്കി.

വായിൽ വലിയ വ്രണവുമായി കണ്ടെത്തിയ ആന ഏ​പ്രിൽ 11നാണ് ചെരിഞ്ഞത്​​. ​​. ആനക്ക്​ പ്രാഥമിക ശു​ശ്രൂഷ നൽകാൻ ശ്രമിച്ചിരു​ന്നുവെങ്കിലും സാധിച്ചിരുന്നില്ല. മരക്കൊമ്പ്​ തട്ടി മുറിവേറ്റതാകാമെന്നായിരുന്നു വനപാലകരുടെ ആദ്യ നിഗമനം. എന്നാൽ, പോസ്​റ്റുമോർട്ടം റിപ്പോർട്ടിൽ സ്​ഫോടക വസ്​തു പൊട്ടിത്തറിച്ചതി​​െൻറ സംശയം ഉയർന്നോതടെ​ അന്വേഷണം നടത്തുകയും ഇവരെ പിടികൂടുകയുമായിരുന്നു. പാലക്കാട്​ ജില്ലയിൽ കാട്ടാന പന്നിപ്പടക്കം നിറച്ച പൈനാപ്പിൾ കഴിക്കുന്നതിനിടെ പൊട്ടിത്തെറിച്ച്​ ചെരിഞ്ഞ സംഭവം വൻ വിവാദങ്ങൾക്ക് കാരണമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button