Latest NewsKeralaNews

24 മണിക്കൂറിനിടെ 9,985 കേസുകള്‍: രാജ്യത്ത് കോവിഡ് 19 കേസുകള്‍ 2.75 ലക്ഷം കടന്നു

ന്യൂഡല്‍ഹി • കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയില്‍ 9,985 പുതിയ കോവിഡ് 19 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 2,76,583 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 279 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മൊത്തം മരണസംഖ്യ 7,745 ആയി.

സജീവമായ കേസുകളുടെ എണ്ണം 1,33,632 ആണ്. 1,35,205 രോഗികൾ സുഖം പ്രാപിക്കുകയോ ഡിസ്ചാര്‍ജ് ആകുകയോ ചെയ്തു. ഒരാൾ കുടിയേറി.

90,787 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 34,914 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തമിഴ്‌നാട്‌ ആണ് തൊട്ടുപിന്നില്‍.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,45,216 സാമ്പിളുകൾ പരിശോധന നടത്തി. ഇതുവരെ 50,61,332 സാമ്പിളുകളാണ് പരീക്ഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button