Latest NewsNewsIndia

ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിദേശ രാഷ്ട്രങ്ങളിലേയ്ക്ക് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് എന്ന് ആരംഭിയ്ക്കുമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിദേശ രാഷ്ട്രങ്ങളിലേയ്ക്ക് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് എന്ന് ആരംഭിയ്ക്കുമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. വിദേശ രാജ്യങ്ങള്‍ യാത്രാ നിയന്ത്രണങ്ങള്‍ നീക്കുമ്പോള്‍ മാത്രമാണ് ഇന്ത്യയില്‍ നിന്നും വിമാനസര്‍വീസുകള്‍ ആരംഭിക്കുകയെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. ജപ്പാനും സിംഗപ്പൂരും അടക്കമുള്ള രാജ്യങ്ങള്‍ വിദേശ വിമാനങ്ങള്‍ക്കു കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങള്‍ ഇളവു െചയ്യുമ്പോള്‍, വിദേശ സര്‍വീസുകളുടെ കാര്യത്തില്‍ ഇന്ത്യയും തീരുമാനമെടുക്കും.അടുത്ത മാസം വിദേശ സര്‍വീസുകള്‍ പുനരാരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണു വ്യോമയാന മന്ത്രാലയം. സ്വകാര്യ വിമാന കമ്പനികള്‍ ജൂലൈ 1 മുതലുള്ള ബുക്കിങ് ആരംഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button