Latest NewsKeralaNews

ആരാധനാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഹൈന്ദവരുടെ പ്രതിനിധികളായി എത്തിയത് സര്‍ക്കാര്‍ നട്ടപ്പാതിരയാണെന്നു പറഞ്ഞാല്‍ നട്ടുച്ചയ്ക്ക് നടുറോഡില്‍ പായവിരിച്ചു കിടക്കുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ .. ഏതോ ഒരു തന്ത്രി, പുന്നല ശ്രീകുമാര്‍ എന്നിവര്‍.. ക്ഷേത്രങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് കെ.പി.ശശികല ടീച്ചര്‍

Read Also : കടകംപള്ളി സുരേന്ദ്രന്റെ മനോനില തെറ്റിയെന്ന് തോന്നുന്നു…. ക്ഷേത്രം തുറന്നതിനു പിന്നില്‍ ക്ഷേത്ര സ്വത്ത് കയ്യിട്ട് വാരാന്‍ : യോഗത്തില്‍ പങ്കെടുത്തത് ഡ്യൂപ്ലിക്കേറ്റ് തന്ത്രിമാര്‍ : ക്ഷേത്രം തുറന്ന തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണന്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

പല മുസ്ലീം പള്ളികളും കൃസ്ത്യന്‍ പള്ളികളും തുറക്കുന്നില്ല എന്നു പ്രസ്താവിക്കുന്നുണ്ട്. ഒരു ചെറിയ സംശയം അപ്പോള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത മത മേലധ്യക്ഷന്മാര്‍ നിങ്ങളുടെ പ്രതിനിധികളല്ലായിരുന്നോ? അവര്‍ എന്തുകൊണ്ട് ഈ ബുദ്ധിമുട്ടുകള്‍ അവിടെ പറഞ്ഞില്ല ?
ഹിന്ദുക്കളുടെ പങ്കെടുത്ത പ്രതിനിധികളുടെ അവസ്ഥ എല്ലാവര്‍ക്കുമറിയാം. സര്‍ക്കാര്‍ നട്ടപ്പാതിരയാണെന്നു പറഞ്ഞാല്‍ നട്ടുച്ചയ്ക്ക് നടുറോഡില്‍ പായവിരിച്ചു കിടക്കേണ്ടി വരുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ .. ഏതോ ഒരു തന്ത്രി, പുന്നല ശ്രീകുമാര്‍, സാന്ദ്രാനന്ദ സ്വാമി ഇവരാണ് പങ്കെടുത്തത്.

500 ലധികം ക്ഷേത്രങ്ങള്‍ നടത്തുന്ന കേരള ക്ഷേത്ര സംരക്ഷണ സമിതിയെ ക്ഷണിച്ചില്ല – ധാരാളം ക്ഷേത്രങ്ങള്‍ നടത്തുന്ന വിശ്വഹിന്ദു പരിഷത്തിനെ , ഒട്ടനവധി ക്ഷേത്രങ്ങളുള്ള NSS,SNDP,, ഇവരെയൊന്നും ക്ഷണിച്ചില്ല. | KPMS നുമുണ്ട് ധാരാളം ക്ഷേത്രങ്ങള്‍ പ്രുന്ന ല വിഭാഗത്തിനല്ല) ഹിന്ദുവിനു വേണ്ടി ഫലത്തില്‍ CPM ആണ് തീരുമാനമെടുത്തത്. അതായിരുന്നില്ലല്ലോ ക്രൈസ്തവ മുസ്ലീം വിഭാഗത്തിന്റെ അവസ്ഥ.

shortlink

Related Articles

Post Your Comments

Related Articles

Back to top button