മുംബൈ : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് രാജ്യത്ത് ചൈന വിരുദ്ധവികാരം അലയടിയ്ക്കുന്നു. ഇതോടെ ചൈനീസ് ഉത്പന്നങ്ങള്‍ രാജ്യത്ത് വ്യാപകമായി വില്‍ക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉടലെടുത്തു..വ്യാപാര സംഘടനയായ സിഎഐടി (കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ്) ആണ് കടുത്ത പ്രതിഷേധവുമായി ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഏഴു കോടിയോളം വ്യാപാരികളും 40,000 ത്തോളം വ്യാപാര സംഘടനകളും ഉള്‍പ്പെടുന്നതാണ് ഈ സംഘടന. ജൂണ്‍ 10 ന് രാജ്യത്തെ മുഴുവന്‍ ചൈനീസ് ഉത്പന്നങ്ങളും ബഹിഷ്‌കരിയ്ക്കാന്‍ ആഹ്വാനം ചെയ്തു.
ഇതിന്റെ ഭാഗമായി രാജ്യ വ്യാപക ക്യാമ്പയിന്‍ സംഘടിപ്പിയ്ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വോക്കല്‍ ഫോര്‍ ലോക്കല്‍ ആഹ്വാനത്തെ തുടര്‍ന്ന് തദ്ദേശീയമായി നിര്‍മിച്ച ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിയ്ക്കുന്നതിന്റെ ഭാഗമായാണ് ചൈനീസ് ഉത്പന്നങ്ങള്‍ ഒഴിവാക്കാന്‍ നീക്കം.
കുറഞ്ഞ വിലയില്‍ കിട്ടുന്ന ചൈനീസ് ഉത്പന്നങ്ങളെ വിറ്റഴിയ്ക്കുന്നതില്‍ നിന്ന് വ്യാപാരികളെ പിന്തിരിപ്പിയ്ക്കുകയാണ് ലക്ഷ്യം. 2021 ഡിസംബറോടെ ഒരു ലക്ഷം കോടി ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്.ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 3000 ഉത്പന്നങ്ങളുടെ പട്ടികയും അതിനു പകരം ഉപയോഗിയ്ക്കാന്‍ ആകുന്ന ഇന്ത്യന്‍ ഉത്പന്നങ്ങളുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്.നിത്യോപയോഗ സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍, തുണികള്‍, ഭക്ഷ്യ വസ്തുക്കള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവ എല്ലാം പട്ടികയില്‍ ഉള്‍പ്പെടുന്നു. ഇത് വ്യാപാരികള്‍ക്ക് കൈമാറും.
Post Your Comments