KeralaLatest NewsNews

ഗുരുവായൂരിൽ ദർശനം ഇന്ന് മുതൽ

തൃശൂര്‍ • രണ്ടര മാസത്തെ അടച്ചിടലിനുശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നു മുതൽ ദർശന സൗകര്യം ഏർപ്പെടുത്തി. ചൊവ്വാഴ്ച 310 പേർക്കാണ് ക്ഷേത്ര ദർശനത്തിന് അനുമതിയുള്ളത്. ലോക്ക് ഡൌൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഗുരുവായൂർ ക്ഷേത്രം ഭക്തർക്ക് ദർശനത്തിനായി വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തിയത്. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്നര വരെയാണ് ദർശന സമയം. ടോക്കൺ നമ്പറിനോടൊപ്പം തിരിച്ചറിയൽ കാർഡുമായി അനുവദിക്കപ്പെട്ട സമയത്തിന് 20 മിനിറ്റ് മുൻപ് കിഴക്കേനടയിലെ ക്യു കോംപ്ലക്‌സിൽ റിപ്പോർട്ട് ചെയ്യണം.

ദേവസ്വം വെബ്‌സൈറ്റായ https://guruvayurdevaswom.in/#/login മുഖേന ലഭിച്ച അപേക്ഷകൾ പരിഗണിച്ചാണ് ടോക്കൺ നൽകിയത്. ദർശന സമയവും തീയതിയും രേഖപ്പെടുത്തിയ ക്യു ആർ കോഡ് അടങ്ങിയ ടോക്കൺ ഇമെയിൽ വഴി 310 പേർക്ക് ദേവസ്വം അയച്ചു. ഒരു ദിവസം പരമാവധി 600 പേർക്കാണ് പ്രവേശനം. മുൻകൂട്ടി ബുക്ക് ചെയ്തവർക്കെ പ്രവേശനം അനുവദിക്കൂ. ക്ഷേത്ര ദർശനത്തിന് എത്തുന്നവർ കോവിഡ് പ്രതിരോധത്തിന് സർക്കാർ ഏർപ്പെടുത്തിയ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു. സാമൂഹിക അകലവും മാസ്‌ക്കും നിർബന്ധമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button