ന്യൂഡല്‍ഹി : പശ്ചിമ ബംഗാളില്‍ ഉംപുന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 50 ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരെ ആശുപത്രി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രോഗം സ്ഥിരീകരിച്ചവരില്‍ അധികവും രോഗലക്ഷണങ്ങളില്ലാത്തവരാണ്. സേനയില്‍ കൂടുതല്‍ പരിശോധനകള്‍ നടക്കുന്നുണ്ടെന്നും സേനയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ബംഗാളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം കട്ടക്കില്‍ മടങ്ങിയെത്തിയ 170 പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയിരുന്നു. പശ്ചിമ ബംഗാളില്‍ വിന്യസിച്ചവരില്‍ ഒരാള്‍ക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് രോഗം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ പരിശോധന നടത്തിയപ്പോഴാണ് ബാക്കിയുള്ളവര്‍ക്കും രോഗം സ്ഥിരീകരിച്ചത്.
Post Your Comments