Latest NewsNewsIndia

അത്രയ്ക്ക് ദേഷ്യമുള്ള ഒരു വ്യക്തിയെ ഞാൻ മുമ്പ് കണ്ടിട്ടില്ല: കെജ്‌രിവാൾ ഉള്‍പ്പെടെയുള്ള നേതാക്കൾ അംഗീകരിച്ച പദ്ധതി നടപ്പാക്കാൻ മമത തയ്യാറാകുന്നില്ലെന്ന് അമിത് ഷാ

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിയെ എതിർക്കുന്ന മമതാ ബാനർജിയെ ബംഗാളിലെ ജനങ്ങൾ രാഷ്ട്രീയ അഭയാർഥിയാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.ബിജെപി ജനസംവാദ് റാലിയുടെ ഭാഗമായി പശ്ചിമ ബംഗാളിലെ പ്രവർത്തകരെ വീഡിയോ കോൺഫറൻസിംഗ് വഴി അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയപ്പോൾ മമത പ്രകോപിതയായതും പാർലമെന്‍റിലും തെരുവുകളിലും ഇതിനെ എതിർത്തതും താനിപ്പോഴും ഓർക്കുന്നു. അത്രയ്ക്ക് ദേഷ്യമുള്ള ഒരു വ്യക്തിയെ ഞാൻ മുമ്പ് കണ്ടിട്ടില്ല.. വിവിധ വിഭാഗത്തിൽപെട്ട ജനങ്ങൾക്ക് പൗരത്വം കിട്ടുമെന്ന് നിങ്ങൾ കരുതുന്നില്ലേ? അങ്ങനെയാണെങ്കിൽ എന്തിനാണ് ദേഷ്യമെന്നും അമിത് ഷാ ചോദിക്കുകയുണ്ടായി.

Read also: കോവിഡിനെതിരായ മരുന്നെന്ന് ലോകം വിശ്വസിയ്ക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ബ്രിട്ടണ്‍

ജനക്ഷേമം വിലയായി നൽകി നടത്തുന്ന ഇത്തരം രാഷ്ട്രീയത്തിന് ഒരു അതിരുണ്ട്.. കെജ്‌രിവാൾ ഉള്‍പ്പെടെയുള്ള നേതാക്കൾ പോലും അംഗീകരിച്ച പദ്ധതി നടപ്പാക്കാൻ മമത തയ്യാറകുന്നില്ല . തൃണമൂൽ കോണ്‍ഗ്രസിനെക്കാൾ ഭേദം കമ്മ്യൂണിസ്റ്റുകാരായിരുന്നുവെന്ന് ബംഗാളിലെ ജനങ്ങൾ പറഞ്ഞു തുടങ്ങിയെന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button