KeralaLatest NewsNews

സംസ്ഥാനത്ത് പുതുതായി 10 പ്രദേശങ്ങള്‍ കൂടി ഹോട്‌സ്‌പോട്ട് പട്ടികയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 10 പ്രദേശങ്ങളെ കൂടി ഹോട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ നിലവില്‍ 158 ഹോട്‌സ്‌പോട്ടുകളായി സംസ്ഥാനത്ത്. കാസര്‍കോട് ജില്ലയിലെ ചെങ്കള, നീലേശ്വരം, ചെമ്മനാട്, പുല്ലൂര്‍ പെരിയ പ്രദേശങ്ങളും തൃശൂര്‍ ജില്ലയിലെ വടക്കേക്കാട്, തൃക്കൂര്‍, അവണൂര്‍, അടാട്ട്, ചേര്‍പ്പ്, ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി എന്നിവയാണ് സ,ംസ്ഥാനത്തെ പുതിയ ഹോട്‌സ്പോട്ടുകള്‍.

91 പേര്‍ക്കാണ് കേരളത്തില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 11 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 10 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 8 പേര്‍ക്കും, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ 4 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 2 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 53 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യുഎഇ -30, കുവൈത്ത് -10, താജിക്കിസ്ഥാന്‍- 4, നൈജീരിയ-4, റഷ്യ-3, സൗദി അറേബ്യ-2) 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-14, തമിഴ്നാട്-5, ഡല്‍ഹി-5, കര്‍ണാടക-2, ആന്ധ്രാപ്രദേശ്-1) വന്നതാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button