KeralaLatest NewsNewsBahrain

വന്ദേഭാരത്‌ വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം

മനാമ • കോവിഡ് പ്രതിസന്ധിയില്‍ വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി പ്രഖ്യാപിച്ച വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ബഹ്‌റൈനില്‍ നിന്നുള്ള വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം. ജൂണ്‍ 9 മുതല്‍ മനാമയില്‍ നിന്ന് പ്രഖ്യാപിച്ചിരുന്ന സര്‍വീസുകള്‍ ജൂണ്‍ 10 മുതലായിരിക്കും ആരംഭിക്കുക.

ആകെ 14 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് വന്ദേ ഭാരത്‌ നാലാം ഘട്ടത്തില്‍ ബഹ്‌റൈനില്‍ നിന്ന് ഇന്ത്യയിലേക്കുള്ളത്. ഇതില്‍ അഞ്ചെണ്ണം കേരളത്തിലേക്കാണ്. ഈ അഞ്ച് സര്‍വീസുകളും തിരുവനന്തപുരത്തേക്കാണ്.

ജൂ​ൺ 10, 11, 13, 15, 21 തീ​യ​തി​ക​ളി​ലാ​ണ്​ മനാമ-തിരുവനന്തപുരം വിമാനം (ഐ.എക്സ് 1574). ബാക്കി 9 വിമാനങ്ങള്‍ ഇതര സംസ്ഥാനങ്ങളിലേക്കാണ്. ജൂ​ൺ 10ന്​ ​ഡ​ൽ​ഹി, 11ന്​ ​ചെ​ന്നൈ, 12ന്​ ​ഡ​ൽ​ഹി, 13ന്​ ​ബം​ഗ​ളൂ​രു, 14ന്​ ​ഡ​ൽ​ഹി, വി​ജ​യ​വാ​ഡ, 20ന്​ ​ഡ​ൽ​ഹി, 22ന്​ ​ചെ​ന്നൈ, 23ന്​ ​ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ്​ മ​റ്റ്​ സ​ർ​വി​സു​ക​ൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button