വാഹനങ്ങളുടെ വില വർദ്ധിപ്പിച്ചു ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞതും വാഹനങ്ങളുടെ എന്‍ജിന്‍ ബിഎസ്-6 നിലവാരത്തിലേക്ക് മാറിയതുമാണ് വില വർദ്ധവിനെ നിർബന്ധമാക്കിയത്, ടൊയോട്ട ഗ്ലാന്‍സ, യാരിസ്, ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ തുടങ്ങിയ വാഹനങ്ങളുടെ വില രണ്ടു ശതമാനമാണ് ഉയർന്നതെന്നും ജൂണ്‍ ഒന്ന് മുതലാണ് പുതിയ വില പ്രാബല്യത്തില്‍ വന്നുവെന്നും ടൊയോട്ട പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
Also read : ഓഹരി വിപണി : വ്യാപാരം അവസാനിച്ചത് നേട്ടത്തിൽ
ടൊയോട്ടയുടെ ഗ്ലാന്‍സയ്ക്ക് വേരിയന്റ് അനുസരിച്ച് 3000 രൂപ മുതല്‍ 25,000 രൂപ വരെയും, യാരിസിന് 10,000 രൂപ മുതല്‍ 12,000 രൂപ വരെയും ഇന്നോവ ക്രിസ്റ്റയ്ക്ക് 30,000 രൂപ മുതല്‍ 61,000 രൂപ വരെയും ഫോര്‍ച്യൂണറിന് 48,000 രൂപ വരെയുമാണ് വില ഉയര്‍ത്തിട്ടുള്ളതെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. അതേസമയം ആഡംബര എംപിവി മോഡലായ വെല്‍ഫയറിന്റെയും ഹൈബ്രിഡ് വാഹനമായ കാംറി സെഡാന്റെയും വില ജൂലായിയില്‍ വര്‍ധിപ്പിക്കും. അടുത്ത മാസം വില ഉയര്‍ത്താനിരിക്കുന്ന വാഹനങ്ങള്‍ക്കും ഒന്ന് മുതല്‍ രണ്ട് ശതമാനം വരെ വില ഉയര്‍ന്നേക്കുമെന്നും ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്സ് അറിയിച്ചുവെന്നതാണ് റിപ്പോർട്ട്.
ടൊയോട്ടയുടെ ആഡംബര എംപിവി മോഡലായ വെല്‍ഫയര്‍ അടുത്തിടെയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലെത്തുന്ന ഈ വാഹനത്തിന് 79.50 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. അടുത്തിടെ ബിഎസ്6 എന്‍ജിനിലേക്ക് ഹൈബ്രിഡ് മോഡലായ കാംറിക്ക്
37.88 ലക്ഷം രൂപയാണ് എക്സ്ഷോറും വില.
Post Your Comments