Latest NewsNewsBusiness

ഓഹരി വിപണി : വ്യാപാരം അവസാനിച്ചത് നേട്ടത്തിൽ

മുംബൈ : ആദ്യം ദിനം തന്നെ നേട്ടം കൊയ്ത് ഓഹരി വിപണി. സെന്‍സെക്സ് 83.34 പോയിന്റ് ഉയർന്ന് 34,370.85ലും നിഫ്റ്റി 25.30 പോയിന്റ് ഉയർന്ന് 10167.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1779 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 844 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ 154 ഓഹരികള്‍ക്ക് മാറ്റമില്ല. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഐടി, ബാങ്ക്, ഊര്‍ജം ഓഹരികളില്‍ വാങ്ങല്‍ താല്‍പര്യം പ്രകടമായിരുന്നു. ഫാര്‍മ, വാഹനം, എഫ്എംസിജി വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടംനേരിട്ടു.

ആക്സിസ് ബാങ്ക്, ബിപിസിഎല്‍, ഗെയില്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലും ഭാരതി ഇന്‍ഫ്രടെല്‍, ശ്ര സിമെന്റ്സ്, ഐഷര്‍ മോട്ടോഴ്സ്,സീ എന്റര്‍ടെയ്ന്‍മെന്റ്, എംആന്‍ഡ്എം തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് അവസാനിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button