ഡെറാഡൂൺ : ഹെഡ്ഫോൺ ഉപയോഗിച്ച് പാട്ട് കേട്ടിരുന്ന എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തി. ഉത്തരാഖണ്ഡിലെ നൈനിറ്റാൽ ജില്ലയിലുള്ള രാംനഗർ മേഖലയിലാണ് സംഭവം. മംമ്ത എന്ന പെൺകുട്ടിയാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
വീടിന് സമീപത്തുകൂടി ഒഴുകുന്ന കനാലിന്റെ കരയിലിരുന്ന് പാട്ട് കേൾക്കുമ്പോഴായിരുന്നു പുലിയുടെ ആക്രമണമെന്ന് അധികൃതർ പറഞ്ഞു. പെൺകുട്ടിയെ കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയതിന് ശേഷമാണ് പുലി വകവരുത്തിയത്. ഒരു ഹെഡ്ഫോണും ചീപ്പും സമീപത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. പാട്ടിൽ ലയിച്ചിരുന്നതിനാൽ പുലി വന്നത് പെൺകുട്ടി അറിഞ്ഞുകാണില്ല സംഭവത്തിൽ ബൈൽപരാവോ വനത്തിലെ റെയ്ഞ്ചർ സന്തോഷ് പന്ത് പറഞ്ഞു.
അതേസമയം കഴിഞ്ഞ ഒരു മാസത്തിനിടെ എട്ട് പേരെയാണ് ഈ മേഖലയിൽ പുലികൾ കൊലപ്പെടുത്തിയത്. പുലിയാക്രമണം വർധിച്ചതിന്റെ പശ്ചാത്തലത്തിൽ സ്ഥിരമായി പുലികൾ വരുന്ന മേഖലകളിൽ ഏഴ് ക്യാമറകളും രണ്ട് കൂടുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ പുലി വരുമ്പോൾ പ്രദേശവാസികൾ ശബ്ദമുണ്ടാക്കുന്നതിനാൽ ഇവ തിരിച്ച് കാടിനുള്ളിലേക്ക് പോകുമെന്നാണ് വനപാലകർ പറയുന്നത്.
Post Your Comments