News

ഹെഡ്​ഫോൺ വെച്ച് പാട്ട്​ കേട്ടിരുന്ന പെൺകുട്ടിയെ പുലി ആക്രമിച്ച്​ കൊലപ്പെടുത്തി

ഡെറാഡൂൺ : ഹെഡ്​ഫോൺ ഉപയോഗിച്ച് പാട്ട്​ കേട്ടിരുന്ന എട്ടാം ക്ലാസ്​ വിദ്യാർഥിനിയായ പെൺകുട്ടിയെ പുലി ആക്രമിച്ച്​ കൊലപ്പെടുത്തി. ഉത്തരാഖണ്ഡിലെ നൈനിറ്റാൽ ജില്ലയിലുള്ള രാംനഗർ മേഖലയിലാണ്​ സംഭവം​. മംമ്ത എന്ന പെൺകുട്ടിയാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

വീടിന്​ സമീപത്തുകൂടി ഒഴുകുന്ന കനാലി​​ന്റെ കരയിലിരുന്ന്​ പാട്ട്​ കേൾക്കു​മ്പോഴായിരുന്നു പുലിയുടെ ആക്രമണമെന്ന് അധികൃതർ പറഞ്ഞു. പെൺകുട്ടിയെ കാട്ടിലേക്ക്​ വലിച്ചുകൊണ്ടുപോയതിന് ശേഷമാണ് പുലി​ വകവരുത്തിയത്​. ഒരു ഹെഡ്​ഫോണും ചീപ്പും സമീപത്ത്​ നിന്ന്​ ലഭിച്ചിട്ടുണ്ട്​. പാട്ടിൽ ലയിച്ചിരുന്നതിനാൽ പുലി വന്നത്​ പെൺകുട്ടി അറിഞ്ഞുകാണില്ല സംഭവത്തിൽ ബൈൽപരാവോ വനത്തിലെ റെയ്​ഞ്ചർ സന്തോഷ്​ പന്ത്​ പറഞ്ഞു.

അതേസമയം കഴിഞ്ഞ ഒരു മാസത്തിനിടെ എട്ട്​ പേരെയാണ്​​ ഈ മേഖലയിൽ പുലികൾ കൊലപ്പെടുത്തിയത്​. പുലിയാക്രമണം വർധിച്ചതിന്റെ പശ്ചാത്തലത്തിൽ സ്ഥിരമായി പുലികൾ വരുന്ന മേഖലകളിൽ​ ഏഴ്​ ക്യാമറകളും രണ്ട്​ കൂടുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ പുലി വരു​മ്പോൾ പ്രദേശവാസികൾ ശബ്ദമുണ്ടാക്കുന്നതിനാൽ ഇവ തിരിച്ച് കാടിനുള്ളിലേക്ക് പോകുമെന്നാണ് വനപാലകർ പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button