Latest NewsCinemaNewsEntertainmentKollywood

ചിമ്പുവിന് ലണ്ടൻ സ്വദേശിയായ യുവതിയുമായി കല്യാണം? പ്രതികരണവുമായി അച്ഛന്‍ രാജേന്ദര്‍

പ്രണയവും ബ്രേക്ക്‌ അപ്പുമായി തമിഴ് സിനിമ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന താരമാണ് ചിമ്പു.  ഇപ്പോഴിതാ താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള പുതിയ വാർത്തയാണ് കോളിവുഡിൽ ചർച്ച വിഷയമായിരിക്കുന്നത്. ലണ്ടൻ സ്വദേശിയായ യുവതിയുമായി ലോക്ക്ഡൗൺ തീരുന്നതോടെ ചിമ്പുവിന്റെ വിവാഹം ഉണ്ടാവുമെന്നാണ് ​വാർത്തകൾ പ്രചരിക്കുന്നത്.

എന്നാല്‍ ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിമ്പുവിന്‍റെ അച്ഛനും നടനും സംവിധായകനും നിര്‍മ്മാതാവുമായ ടി.രാജേന്ദറും ഭാര്യ ഉഷയും. തങ്ങൾ ചിമ്പുവിന് അനുയോജ്യയായ പെൺകുട്ടിക്കായുള്ള അന്വേഷണത്തിലാണെന്നും എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും ഇവർ പറഞ്ഞു.

“ചിമ്പുവിന് ജാതകമനുസരിച്ച് പൊരുത്തമുള്ള അനുയോജ്യയായ വധുവിനായുള്ള അന്വേഷണത്തിലാണ് ഞങ്ങൾ. ആ പെൺകുട്ടിയെ കണ്ടെത്തിയാൽ അറിയിക്കുന്നതായിരിക്കും. അതുവരെ ഞങ്ങളുടെ മകന്റെ വിവാഹത്തെക്കുറിച്ചുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്”. രാജേന്ദർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button