Latest NewsNewsSaudi ArabiaGulf

സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരണപ്പെട്ടു

റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരണപ്പെട്ടു . 26 വർഷമായി അൽസഹ്‌റാൻ കമ്പനിയിൽ ഡോക്യുമ​െൻറ്​ കൺട്രോളർ ആയിരുന്ന ആലപ്പുഴ മുതുകുളം സ്വദേശി മഞ്ഞണിതറയിൽ അപ്പുകുട്ടൻ ശർമദൻ (56) ആണ്
മരിച്ചത്. പ്രമേഹ രോഗ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിൽ കഴിയവേ കോവിഡ് സ്ഥിരീകരിച്ചു. ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിലായിരിക്കെ തിങ്കളാഴ്ച പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.

Also read : ഒമാനിൽ ആറുപേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു : മരണസംഖ്യ 81ആയി

ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ലിമോസിന്‍ ഡ്രൈവറായിരുന്ന കണ്ണൂര്‍ കണ്ണാടിപ്പറമ്പ് കാരയാപ്പ് സ്വദേശി സിദ്ദിഖ് (48)ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുൻപാണ് ഇദ്ദേഹത്തെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ തന്നെയുണ്ടായിരുന്ന മറ്റ് രോഗങ്ങള്‍ കൂടി ഗുരുതരമായതോടെ ആരോഗ്യനില വഷളാവുകയും വെന്‍റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തുവെങ്കിലും ഇന്ന് പുലര്‍ച്ചെ 1.30 ഓടെ മരണം സംഭവിക്കുകയായിരുന്നു. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ഖത്തറില്‍ തന്നെ ഖബറടക്കും. . പതിനാറ് വര്‍ഷത്തോളായി ഖത്തറിലാണ് സിദ്ദിഖ്. ഭാര്യയും മൂന്ന് മക്കളുമുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button