Latest NewsCinemaMollywoodNews

ചേട്ടൻ വെജിറ്റേറിയൻ അല്ലേ; മീൻകച്ചവടത്തിൽ കൈവച്ച രമേശ്‌ പിഷാരടിയോട് ആരാധകന്‍

കൊറോണയും ലോക്ഡൌണും കാരണം സിനിമാ ചിത്രീകരണങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. നിയന്ത്രണ ഇളവുകളോടെ ചിത്രീകരണം വീണ്ടും ആരംഭിക്കുകയാണ്. എന്നാല്‍ ലോക്ഡൗൺ പുരോഗമിക്കുന്നതിനിടെ മീൻകച്ചവടത്തിൽ കൈവച്ചിരിക്കുകയാണ് നടന്‍ രമേഷ് പിഷാരടി. സുഹൃത്ത് ധർമ്മജന്റെ ധർമൂസ് ഫിഷ് ഹബ്ബിലാണ് പിഷാരടി എത്തിയത്. അങ്ങനെ താനും ഒരു ‘കടക്കാരനായി’ എന്നാണു തന്റെ ചിത്രങ്ങൾക്കു താരം നൽകിയ അടിക്കുറിപ്പ്.

ഈ ചിത്രങ്ങള്‍ക്ക് താഴെ ചേട്ടൻ വെജിറ്റേറിയൻ അല്ലേ എന്ന അന്വേഷണവുമായി ആരാധകര്‍ എത്തി. 2018 ജൂൺ 15 വരെ താൻ വെജിറ്റേറിയൻ ആയിരുന്നുവെന്ന് പിഷാരടി മറുപടിയായി പറഞ്ഞു.

കൊച്ചിക്കാര്‍ക്ക് വിഷം തീണ്ടാത്ത മീന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 2018ലാണ് ധർമ്മജന്റെ ‘ധർമൂസ് ഫിഷ് ഹബ് ‘ പ്രവർത്തനമാരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button