തിരുവനന്തപുരം • കോവിഡിന്റെ മറവിൽ സമർത്ഥമായി തട്ടിപ്പുകൾ തുടരുകയാണ് സംസ്ഥാന സർക്കാരെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര് പ്രഭുല്‍ കൃഷ്ണന്. സ്പ്രിംക്ലർ, ടെലിമെഡിസിൻ ബെവ്ക്കോ, മണൽ കുംഭകോണം എന്നിവയ്ക്ക് ശേഷം പി.എസ്.സി യിൽ വലിയ ക്രമക്കേടുകൾ നടത്താനുള്ള കൃത്യമായ ആസൂത്രണം നടന്നു കഴിഞ്ഞു..
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് നടന്ന ഓ.എം.ആര്ടെസ്റ്റിന്റെ മൂല്യനിർണയം മാന്വലായി നടത്താൻ 21 ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ട് പി.എസ്.സി ഡെപ്യൂട്ടി സെക്രട്ടറി ഉത്തരവറക്കികഴിഞ്ഞു.ഓ.എം.ആര് ഷീറ്റുകൾ മാന്വലായി പരിശോധിക്കേണ്ടി വരുന്ന സാഹചര്യങ്ങൾ തുലോം കുറവാണ്. എന്നാൽ സംസ്ഥാനത്തെ വളരെ പ്രധാനപ്പെട്ട തസ്തികളിലേക്ക് നടന്ന പരീക്ഷയുടെ മൂല്യനിർണയം ഇത്തരത്തിൽ എന്തിനാണ് നടത്തുന്നത് എന്നത് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാക്കാൻ കഴിയുന്നതേയുള്ളൂ.
പ്രധാന തസ്തികളിൽ അർഹതപ്പെട്ടവരെ ഒഴിവാക്കി സി.പി.ഐ (എം) അനുഭാവികളെ തിരുകിക്കയറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. സംസ്ഥാനത്ത് മുഴുവൻ പി.എസ്.സി റാങ്ക് ലിസ്റ്റുകളെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനങ്ങൾ യഥേഷ്ടം തുടരുമ്പോൾ തന്നെയാണ് ഇത്തരത്തിലുള്ള തട്ടിപ്പുകൾക്ക് പി.എസ്.സി ശ്രമിക്കുന്നത്.
അടിയന്തിരമായി ഇത്തരത്തിലുള്ള ഉത്തരുവുകൾ പിൻവലിക്കണം. ഓ.എം.ആര് ഷീറ്റുകൾ കമ്പ്യൂട്ടർ ഉപയോഗിച്ചു തന്നെ മൂല്യനിർണയം നടത്തണം പി.എസ്.സി യുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഇത്തരം നടപടികളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും പ്രഭുൽ കൃഷ്ണൻ അവശ്യപ്പെട്ടു
Post Your Comments