Latest NewsIndiaNews

പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ മേധാവിക്ക് കോവിഡ് രോഗബാധ; നാഷണല്‍ മീഡിയ സെന്റര്‍ അടച്ചു

ന്യൂഡല്‍ഹി : പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ (പിഐബി) പ്രിന്‍സിപ്പിള്‍ ഡയറക്ടര്‍ ജനറല്‍ കെ. എസ്. ധത്ത് വാലിയയ്ക്ക് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. ദത്ത് വാലിയയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നാഷണല്‍ മീഡിയ സെന്റര്‍ അടച്ചു.ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടം അണുവിമുക്തമാക്കാനും നിർദ്ദേശം നൽകി.

കേന്ദ്രസര്‍ക്കാരിന്റെ പ്രധാനവക്താവ് കൂടിയായ ദത്ത് വാലിയ കേന്ദ്രമന്ത്രിമാരുടെ വാര്‍ത്താസമ്മേളനത്തിലെ സ്ഥിരം സാന്നിദ്ധ്യമാണ്. ഇതോടെ മന്ത്രിമാരെയും നിരീക്ഷണത്തിന് വിധേയമാക്കാനുള്ള നടപടികള്‍ നടക്കുകയാണ്. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ള മുഴുവന്‍പേരെയും കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.  പിഐബി വീണ്ടും തുറക്കുന്നതുവരെഇനി വാര്‍ത്താസമ്മേളനം ശാസ്ത്രിഭവനിലായിരിക്കും നടക്കുക എന്നും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button