ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതിനെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പഞ്ചാബിലെ മന്‍സ ജില്ലയിലാണ് കര്‍ക തൊഴിലാളിയുടെ മകളായ 17കാരി സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ചത്.
ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചതുമുതല്‍ മകള്‍ ഫോണ്‍ വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ പണമില്ലാത്തതിനാല്‍ സാധിച്ചില്ലെന്നും തുടര്‍ന്ന് കുട്ടി മാനസിക സമ്മര്‍ദ്ദത്തിലായെന്നും പിതാവ് ജഗസീര്‍ സിംഗ് പറഞ്ഞു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് എല്ലാ യുവാക്കള്‍ക്കും സ്മാര്‍ട്ട് ഫോണ്‍ എന്ന വാഗ്ദാനം നിറവേറ്റാനാവില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വ്യക്തമാക്കിയിരുന്നു.
അതേസമയം കേരളത്തിലും ഇത്തരത്തില്‍ ഒരു സംഭവമുണ്ടായിരുന്നു. മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്‌ഫോണും മറ്റും സൗകര്യമില്ലാത്തതിനാല്‍ ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തിരുന്നു.
Post Your Comments