തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസുകളെല്ലാം രാജ്യവ്യാപക ഡ്രൈവിങ് ലൈസൻസ് വിതരണശൃംഖലയായ ‘സാരഥി’യിലേക്ക്. ഇതോടെ ഇനി ഡ്രൈവിങ് ലൈസൻസുകൾ റ്റേത് സംസ്ഥാനത്തും പുതുക്കാനാകും. ലൈസൻസെടുത്ത ഓഫീസിൽത്തന്നെ അപേക്ഷ നൽകണമെന്ന നിബന്ധനയാണ് ഇതോടെ അവസാനിക്കുന്നത്. സംസ്ഥാനത്തുകിട്ടുന്ന എല്ലാ സേവനങ്ങളും ഇതരസംസ്ഥാനങ്ങളിലും ലഭിക്കും. സംസ്ഥാനത്തെ അതിഥിതൊഴിലാളികൾക്കും അവരുടെ ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ ഇവിടെ അപേക്ഷിക്കാം. വിദേശത്തുള്ളവർക്കും ഓൺലൈനിൽ ലൈസൻസ് പുതുക്കാം.
Read also: സ്‌ഫോടകവസ്‌തു കഴിച്ച് കാട്ടാന കൊല്ലപ്പെട്ട സംഭവം: പ്രതികൾക്ക് വേണ്ടി അഡ്വ.ആളൂർ ഹാജരാവും
മോട്ടോർവാഹനവകുപ്പിന്റെ ഓരോ ഓഫീസുകളും വെവ്വേറെ സീരിയൽ നമ്പറുകളിലാണ് ലൈസൻസ് നൽകിയിരുന്നത്. ഇതിനുപകരം കേന്ദ്രീകൃത നമ്പർ സംവിധാനം നിലവിൽവന്നു. മോട്ടോർവാഹനവകുപ്പിന്റെ കൈവശമുള്ള ലൈസൻസ് സംബന്ധമായ ഡേറ്റ രാജ്യത്തെവിടെയും ഓൺലൈനിൽ ലഭിക്കും.
Post Your Comments